#road | ചെളിക്കുണ്ടായി കൂരിലെ വണ്ടിപ്പുര– കൂർപ്പാടം റോഡ്

#road | ചെളിക്കുണ്ടായി കൂരിലെ വണ്ടിപ്പുര– കൂർപ്പാടം റോഡ്
Oct 11, 2024 01:38 PM | By Amaya M K

ഇലഞ്ഞി : (piravomnews.in) മണ്ണെടുപ്പിനെ തുടർന്ന് ചെളിക്കുണ്ടായി കൂരിലെ വണ്ടിപ്പുര– കൂർപ്പാടം റോഡ്.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ബുധൻ വൈകിട്ട് പൊലീസെത്തി മണ്ണെടുപ്പ് തടഞ്ഞെങ്കിലും ഇന്നലെ വീണ്ടും ആരംഭിച്ചു. നാൽപതോളം കുടുംബങ്ങൾ താമസിക്കുന്ന മേഖലയിൽ കുട്ടികൾ ഉൾപ്പെടെ ചെളിക്കുണ്ട് താണ്ടി വേണം സഞ്ചരിക്കാൻ.

200 മീറ്ററോളം റോഡ് പൂർണമായും ചെളി നിറഞ്ഞ നിലയിലാണ്. ഭാരവാഹനങ്ങൾ സഞ്ചരിക്കുന്നതിനു നിയന്ത്രണമുള്ള പഞ്ചായത്ത് റോഡിലൂടെ ടോറസ് ലോറികൾ ഓടിക്കുന്നതിനെതിരെയും പരാതി ഉയരുന്നുണ്ട്. റോഡരികിലെ ശുദ്ധജല വിതരണ കുഴലും തകർന്നു.

സമീപത്തെ പൊൻകുറ്റി– മുത്തോലപുരം റോഡിലാണ് വലിയ ടോറസ് ലോറികൾ ഉൾപ്പെടെ പാർക്ക് ചെയ്യുന്നത്. ഇത് മറ്റ് വാഹനങ്ങളുടെ കാഴ്ച മറയ്ക്കുകയാണെന്നും അപകടങ്ങൾക്കു കാരണമാകുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

 സ്കൂളിനു മുൻപിൽ ഉൾപ്പെടെ ലോറികൾ പാർക്ക് ചെയ്യുന്നത് കുട്ടികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പ്രദേശത്ത് പൊടി ശല്യവും രൂക്ഷമാണ്.

3500 സ്ക്വയർ ഫീറ്റിൽ കൂടുതൽ ഉള്ളതിനാൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പാണ് മണ്ണെടുക്കാൻ അനുമതി നൽകിയതെന്നും റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിന് കരാർ ഒപ്പിട്ടിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.

#Vandipura – #Koorpadam #road in #Koorpadam got #muddy

Next TV

Related Stories
#waste | പിറവത്ത് മാലിന്യം നടുറോഡിൽ; പൊറുതിമുട്ടി നാട്ടുകാർ

Oct 11, 2024 01:31 PM

#waste | പിറവത്ത് മാലിന്യം നടുറോഡിൽ; പൊറുതിമുട്ടി നാട്ടുകാർ

കവറിനുള്ളിൽ നിന്നു ലഭിച്ച വിലാസം പിന്തുടർന്ന് ഉടമയെ കണ്ടെത്തി. 10000 രൂപ പിഴ ചുമത്തിയതായി പഞ്ചായത്ത് ഭരണസമിതി അംഗം മീനു മോൻസി...

Read More >>
#accident | ഗതാഗതക്കുരുക്ക് നിയന്ത്രിച്ച യുവാവിനെ ലോറിയിടിച്ചു

Oct 11, 2024 01:23 PM

#accident | ഗതാഗതക്കുരുക്ക് നിയന്ത്രിച്ച യുവാവിനെ ലോറിയിടിച്ചു

നിയന്ത്രണം വിട്ട് എത്തിയ ലോറി ടോറസ് ലോറിയിൽ ഇടിച്ചതോടെ മോസസ് രണ്ടു ലോറികൾക്കും ഇടയിൽ...

Read More >>
#Theft | അലൻ വോക്കർ ഷോയിലെ മോഷണം; അന്വേഷണം അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്

Oct 11, 2024 01:07 PM

#Theft | അലൻ വോക്കർ ഷോയിലെ മോഷണം; അന്വേഷണം അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്

ആറായിരത്തോളം പേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. പരിപാടിക്കിടെ മനഃപൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ്...

Read More >>
#Vailoramhotel | വയലോരം ഹോട്ടലിന്റെ അനധികൃതനിർമാണം പൊളിച്ചുനീക്കി

Oct 11, 2024 10:46 AM

#Vailoramhotel | വയലോരം ഹോട്ടലിന്റെ അനധികൃതനിർമാണം പൊളിച്ചുനീക്കി

പരാതി പരിശോധിച്ച ആർഡിഒ അനധികൃതപ്രവർത്തനങ്ങൾ കണ്ടെത്തുകയും കലക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്ന് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം...

Read More >>
#police | ഓം പ്രകാശിനെതിരായ ലഹരിക്കേസ്; പ്രയാ​ഗയുടെ മൊഴി തൃപ്തികരമെന്ന് പൊലീസ്

Oct 11, 2024 10:42 AM

#police | ഓം പ്രകാശിനെതിരായ ലഹരിക്കേസ്; പ്രയാ​ഗയുടെ മൊഴി തൃപ്തികരമെന്ന് പൊലീസ്

ലഹരി ഇടപാടുകളിലെ പ്രധാന കണ്ണിയായ ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്. ഇത്...

Read More >>
#house | പാലക്കുഴയിൽ 25 ലൈഫ് വീട്‌ നാളെ കൈമാറും

Oct 11, 2024 10:38 AM

#house | പാലക്കുഴയിൽ 25 ലൈഫ് വീട്‌ നാളെ കൈമാറും

ഒരു വർഷംമുമ്പ് താമസവും തുടങ്ങി. ഇപ്പോൾ എംഎൽഎയെ കൊണ്ടുവന്ന് ഉദ്ഘാടനം നടത്തി പ്രസ്‌താവന ഇറക്കി വാർത്ത സൃഷ്ടിക്കാനാണ്...

Read More >>
Top Stories










Entertainment News