#accident | ഗതാഗതക്കുരുക്ക് നിയന്ത്രിച്ച യുവാവിനെ ലോറിയിടിച്ചു

#accident | ഗതാഗതക്കുരുക്ക് നിയന്ത്രിച്ച യുവാവിനെ ലോറിയിടിച്ചു
Oct 11, 2024 01:23 PM | By Amaya M K

മൂവാറ്റുപുഴ : (piravomnews.in) റോഡിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ലോറികൾക്കിടയിൽ കുരുങ്ങിയയുവാവിന്റെ കാൽ അറ്റു.

യന്ത്രത്തകരാർ മൂലം റോഡിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ മണ്ടോത്തിപടി മടത്തിക്കുന്നേൽ മോസസിന്റെ ( 30) കാൽ ആണ് അറ്റുപോയത്.

ഇന്നലെ രാവിലെ ഒൻപതരയോടെ കീച്ചേരിപടി - നിരപ്പ് റോഡിൽ മണ്ടോത്തിപ്പടിയിൽ ആണു അപകടം. യന്ത്രത്തകരാറിനെ തുടർന്നു റോഡിനു സമീപം നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് എതിർദിശയിൽ നിന്നു വന്ന ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

വീതി കുറഞ്ഞ റോഡിൽ ടോറസ് തകരാറായി കിടക്കുന്നതു മൂലം ഗതാഗത കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങൾ നിയന്ത്രിച്ചു കടത്തിവിട്ടുകൊണ്ടിരിക്കുകയായിരുന്നു മോസസ്.

നിയന്ത്രണം വിട്ട് എത്തിയ ലോറി ടോറസ് ലോറിയിൽ ഇടിച്ചതോടെ മോസസ് രണ്ടു ലോറികൾക്കും ഇടയിൽ അകപ്പെട്ടു.

വാഹനങ്ങൾക്കിടയിൽ കുടുങ്ങിയ ഡ്രൈവറെയും അഗ്നിരക്ഷാ സേനയാണു പുറത്തെടുത്തത്. മോസസിനെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

A #lorry hit a #youngman who was #controlling #traffic

Next TV

Related Stories
#road | ചെളിക്കുണ്ടായി കൂരിലെ വണ്ടിപ്പുര– കൂർപ്പാടം റോഡ്

Oct 11, 2024 01:38 PM

#road | ചെളിക്കുണ്ടായി കൂരിലെ വണ്ടിപ്പുര– കൂർപ്പാടം റോഡ്

സ്കൂളിനു മുൻപിൽ ഉൾപ്പെടെ ലോറികൾ പാർക്ക് ചെയ്യുന്നത് കുട്ടികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പ്രദേശത്ത് പൊടി ശല്യവും...

Read More >>
#waste | പിറവത്ത് മാലിന്യം നടുറോഡിൽ; പൊറുതിമുട്ടി നാട്ടുകാർ

Oct 11, 2024 01:31 PM

#waste | പിറവത്ത് മാലിന്യം നടുറോഡിൽ; പൊറുതിമുട്ടി നാട്ടുകാർ

കവറിനുള്ളിൽ നിന്നു ലഭിച്ച വിലാസം പിന്തുടർന്ന് ഉടമയെ കണ്ടെത്തി. 10000 രൂപ പിഴ ചുമത്തിയതായി പഞ്ചായത്ത് ഭരണസമിതി അംഗം മീനു മോൻസി...

Read More >>
#Theft | അലൻ വോക്കർ ഷോയിലെ മോഷണം; അന്വേഷണം അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്

Oct 11, 2024 01:07 PM

#Theft | അലൻ വോക്കർ ഷോയിലെ മോഷണം; അന്വേഷണം അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്

ആറായിരത്തോളം പേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. പരിപാടിക്കിടെ മനഃപൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ്...

Read More >>
#Vailoramhotel | വയലോരം ഹോട്ടലിന്റെ അനധികൃതനിർമാണം പൊളിച്ചുനീക്കി

Oct 11, 2024 10:46 AM

#Vailoramhotel | വയലോരം ഹോട്ടലിന്റെ അനധികൃതനിർമാണം പൊളിച്ചുനീക്കി

പരാതി പരിശോധിച്ച ആർഡിഒ അനധികൃതപ്രവർത്തനങ്ങൾ കണ്ടെത്തുകയും കലക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്ന് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം...

Read More >>
#police | ഓം പ്രകാശിനെതിരായ ലഹരിക്കേസ്; പ്രയാ​ഗയുടെ മൊഴി തൃപ്തികരമെന്ന് പൊലീസ്

Oct 11, 2024 10:42 AM

#police | ഓം പ്രകാശിനെതിരായ ലഹരിക്കേസ്; പ്രയാ​ഗയുടെ മൊഴി തൃപ്തികരമെന്ന് പൊലീസ്

ലഹരി ഇടപാടുകളിലെ പ്രധാന കണ്ണിയായ ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്. ഇത്...

Read More >>
#house | പാലക്കുഴയിൽ 25 ലൈഫ് വീട്‌ നാളെ കൈമാറും

Oct 11, 2024 10:38 AM

#house | പാലക്കുഴയിൽ 25 ലൈഫ് വീട്‌ നാളെ കൈമാറും

ഒരു വർഷംമുമ്പ് താമസവും തുടങ്ങി. ഇപ്പോൾ എംഎൽഎയെ കൊണ്ടുവന്ന് ഉദ്ഘാടനം നടത്തി പ്രസ്‌താവന ഇറക്കി വാർത്ത സൃഷ്ടിക്കാനാണ്...

Read More >>
Top Stories










Entertainment News