#waste | പിറവത്ത് മാലിന്യം നടുറോഡിൽ; പൊറുതിമുട്ടി നാട്ടുകാർ

#waste | പിറവത്ത് മാലിന്യം നടുറോഡിൽ; പൊറുതിമുട്ടി നാട്ടുകാർ
Oct 11, 2024 01:31 PM | By Amaya M K

പിറവം : (piravomnews.in) മണീട് ചാലപ്പുറം കൂമുള്ളിൽപടി കനാൽ റോഡിൽ‌ മാലിന്യങ്ങൾ ഉപേക്ഷിക്കുന്നതു വ്യാപകമായതോടെ നാട്ടുകാർ ബുദ്ധിമുട്ടിൽ.

പഞ്ചായത്തിലൂടെ കടന്നു പോകുന്ന പിവിഐപി കനാലിന് അതിരിടുന്ന റോഡാണിത്. കൊച്ചിയിൽ നിന്നു മാലിന്യ നീക്കത്തിനു കരാർ എടുക്കുന്നവരും മേഖലയിലെ ഹോട്ടലുകളിൽ നിന്നുള്ള അവശിഷ്ടങ്ങളും എല്ലാം പ്ലാസ്റ്ക് ബാഗിലും ചാക്കിലും നിറച്ച് ഇൗ ഭാഗത്തു തള്ളുന്നുണ്ട്.

ചിലപ്പോൾ കനാലിന്റെ ഉള്ളിലേക്കും മാലിന്യങ്ങൾ ചിതറി വീഴും. കഴിഞ്ഞ ദിവസം തിരുവാണിയൂരിൽ ഫ്ലാറ്റിൽ നിന്നുള്ള മാലിന്യം ഇവിടെ തള്ളി .

കവറിനുള്ളിൽ നിന്നു ലഭിച്ച വിലാസം പിന്തുടർന്ന് ഉടമയെ കണ്ടെത്തി. 10000 രൂപ പിഴ ചുമത്തിയതായി പഞ്ചായത്ത് ഭരണസമിതി അംഗം മീനു മോൻസി പറഞ്ഞു.

നേരത്തെ പേപ്പതിയിൽ ഹോട്ടലിൽ നിന്നുള്ള അവശിഷ്ടങ്ങളും ഇവിടെ ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു.പിറവം മുളന്തുരുത്തി പൊലീസ് സ്റ്റേഷനുകൾക്ക് അതിരിടുന്ന പ്രദേശമാണിത്. രാത്രികാല പരിശോധന കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്.

#piravom #waste in the #middle of the #road; The natives #struggled

Next TV

Related Stories
#road | ചെളിക്കുണ്ടായി കൂരിലെ വണ്ടിപ്പുര– കൂർപ്പാടം റോഡ്

Oct 11, 2024 01:38 PM

#road | ചെളിക്കുണ്ടായി കൂരിലെ വണ്ടിപ്പുര– കൂർപ്പാടം റോഡ്

സ്കൂളിനു മുൻപിൽ ഉൾപ്പെടെ ലോറികൾ പാർക്ക് ചെയ്യുന്നത് കുട്ടികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പ്രദേശത്ത് പൊടി ശല്യവും...

Read More >>
#accident | ഗതാഗതക്കുരുക്ക് നിയന്ത്രിച്ച യുവാവിനെ ലോറിയിടിച്ചു

Oct 11, 2024 01:23 PM

#accident | ഗതാഗതക്കുരുക്ക് നിയന്ത്രിച്ച യുവാവിനെ ലോറിയിടിച്ചു

നിയന്ത്രണം വിട്ട് എത്തിയ ലോറി ടോറസ് ലോറിയിൽ ഇടിച്ചതോടെ മോസസ് രണ്ടു ലോറികൾക്കും ഇടയിൽ...

Read More >>
#Theft | അലൻ വോക്കർ ഷോയിലെ മോഷണം; അന്വേഷണം അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്

Oct 11, 2024 01:07 PM

#Theft | അലൻ വോക്കർ ഷോയിലെ മോഷണം; അന്വേഷണം അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്

ആറായിരത്തോളം പേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. പരിപാടിക്കിടെ മനഃപൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ്...

Read More >>
#Vailoramhotel | വയലോരം ഹോട്ടലിന്റെ അനധികൃതനിർമാണം പൊളിച്ചുനീക്കി

Oct 11, 2024 10:46 AM

#Vailoramhotel | വയലോരം ഹോട്ടലിന്റെ അനധികൃതനിർമാണം പൊളിച്ചുനീക്കി

പരാതി പരിശോധിച്ച ആർഡിഒ അനധികൃതപ്രവർത്തനങ്ങൾ കണ്ടെത്തുകയും കലക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്ന് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം...

Read More >>
#police | ഓം പ്രകാശിനെതിരായ ലഹരിക്കേസ്; പ്രയാ​ഗയുടെ മൊഴി തൃപ്തികരമെന്ന് പൊലീസ്

Oct 11, 2024 10:42 AM

#police | ഓം പ്രകാശിനെതിരായ ലഹരിക്കേസ്; പ്രയാ​ഗയുടെ മൊഴി തൃപ്തികരമെന്ന് പൊലീസ്

ലഹരി ഇടപാടുകളിലെ പ്രധാന കണ്ണിയായ ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്. ഇത്...

Read More >>
#house | പാലക്കുഴയിൽ 25 ലൈഫ് വീട്‌ നാളെ കൈമാറും

Oct 11, 2024 10:38 AM

#house | പാലക്കുഴയിൽ 25 ലൈഫ് വീട്‌ നാളെ കൈമാറും

ഒരു വർഷംമുമ്പ് താമസവും തുടങ്ങി. ഇപ്പോൾ എംഎൽഎയെ കൊണ്ടുവന്ന് ഉദ്ഘാടനം നടത്തി പ്രസ്‌താവന ഇറക്കി വാർത്ത സൃഷ്ടിക്കാനാണ്...

Read More >>
Top Stories










Entertainment News