---
title: "#stabbed | സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു, പ്രതി അറസ്റ്റിൽ "
english_title: "A #woman who was #traveling in a #private bus was #hacked, the #accused was #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/241895/a-woman-who-was-traveling-in-a-private-bus-was-hacked-the-accused-was-arrested"
published_at: "2024-10-11T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67092cfc36434_stabbed.jpg"
keywords: []
---

# #stabbed | സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു, പ്രതി അറസ്റ്റിൽ 

> **Lead Summary:** പാലാക്കാട്: പുതുക്കോട് സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. 

## Article Content

പാലാക്കാട്: പുതുക്കോട് സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. 

പുതുക്കോട് അഞ്ചുമുറി സ്വദേശിനി ഷമീറയ്ക്കാണ് വെട്ടേറ്റത്. മാട്ടുവഴി സ്വദേശി മദൻകുമാറിനെ (42) വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

കാരപ്പൊറ്റ മാട്ടുവഴിയിൽ ബസ് നിർത്തിയപ്പോൾ ബസിനരികിലേക്ക് ഓടിയെത്തിയ മദൻ കുമാർ സീറ്റിലിരിക്കുകയായിരുന്ന ഷമീറയുടെ കൈയിൽ കൊടുവാളുപയോഗിച്ച് വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. 

പരിക്കേറ്റ ഷമീറയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസിൻ്റെ നിഗമനം. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/241895/a-woman-who-was-traveling-in-a-private-bus-was-hacked-the-accused-was-arrested)