#Theft | അലൻ വോക്കർ ഷോയിലെ മോഷണം; അന്വേഷണം അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്

#Theft | അലൻ വോക്കർ ഷോയിലെ മോഷണം; അന്വേഷണം അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്
Oct 11, 2024 01:07 PM | By Amaya M K

കൊച്ചി : (piravomnews.in) കൊച്ചിയിൽ പ്രശസ്ത ഡിജെ അലൻ വോക്കറുടെ സംഗീതപരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം ഡൽഹിയിലെ അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്.

ഫോൺ മോഷണം നടത്തുന്ന വിദഗ്ധ പോക്കറ്റടിക്കാരുടെ സംഘമാണ് അസ്‌ലമിൻ്റേത്. കൊച്ചിയിൽ നടന്ന മോഷണത്തിന്റെ രീതി അസ്‌ലം ഗ്യാങ്ങിന്റേതിനു സമാനമാണെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ബോൾഗാട്ടി പാലസിൽ നടന്ന പരിപാടിക്കിടെയാണ് 21 ഐഫോണുകൾ ഉൾപ്പെടെ 35 ഫോണുകൾ മോഷണം പോയതായി മുളവുകാട് പൊലീസിന് പരാതി ലഭിച്ചത്‌.

ഇ സോൺ എന്റർടെയ്ൻമെന്റ്‌സിന്റെ നേതൃത്വത്തിലായിരുന്നു ‘സൺബേൺ അറീന ഫീറ്റ് അലൻ വോക്കർ’ സംഗീതനിശ അരങ്ങേറിയത്. വോക്കർ വേൾഡ് എന്ന പേരിൽ അലൻ വോക്കർ രാജ്യത്ത്‌ 10 നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടികളുടെ ഭാഗമായിരുന്നു ഇത്‌.

ആറായിരത്തോളം പേർ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വൻ സുരക്ഷ ഒരുക്കിയിരുന്നു. പരിപാടിക്കിടെ മനഃപൂർവം തിക്കും തിരക്കുമുണ്ടാക്കിയാണ് ഫോണുകൾ മോഷ്ടിച്ചത്‌.

സമാന രീതിയിൽ ബംഗളുരുവിൽ നൂറോളം സ്മാർട് ഫോണുകളാണ് മോഷണം പോയത്. അന്വേഷണത്തിനായി രണ്ടു പോലീസ് സംഘങ്ങൾ ബംഗളൂരുവിലേക്കും ഡൽഹിയിലേക്കും തിരിച്ചിട്ടുണ്ട്.

#Theft on the #AlanWalker #Show; #Investigation into #Aslam #Khan gang

Next TV

Related Stories
#road | ചെളിക്കുണ്ടായി കൂരിലെ വണ്ടിപ്പുര– കൂർപ്പാടം റോഡ്

Oct 11, 2024 01:38 PM

#road | ചെളിക്കുണ്ടായി കൂരിലെ വണ്ടിപ്പുര– കൂർപ്പാടം റോഡ്

സ്കൂളിനു മുൻപിൽ ഉൾപ്പെടെ ലോറികൾ പാർക്ക് ചെയ്യുന്നത് കുട്ടികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പ്രദേശത്ത് പൊടി ശല്യവും...

Read More >>
#waste | പിറവത്ത് മാലിന്യം നടുറോഡിൽ; പൊറുതിമുട്ടി നാട്ടുകാർ

Oct 11, 2024 01:31 PM

#waste | പിറവത്ത് മാലിന്യം നടുറോഡിൽ; പൊറുതിമുട്ടി നാട്ടുകാർ

കവറിനുള്ളിൽ നിന്നു ലഭിച്ച വിലാസം പിന്തുടർന്ന് ഉടമയെ കണ്ടെത്തി. 10000 രൂപ പിഴ ചുമത്തിയതായി പഞ്ചായത്ത് ഭരണസമിതി അംഗം മീനു മോൻസി...

Read More >>
#accident | ഗതാഗതക്കുരുക്ക് നിയന്ത്രിച്ച യുവാവിനെ ലോറിയിടിച്ചു

Oct 11, 2024 01:23 PM

#accident | ഗതാഗതക്കുരുക്ക് നിയന്ത്രിച്ച യുവാവിനെ ലോറിയിടിച്ചു

നിയന്ത്രണം വിട്ട് എത്തിയ ലോറി ടോറസ് ലോറിയിൽ ഇടിച്ചതോടെ മോസസ് രണ്ടു ലോറികൾക്കും ഇടയിൽ...

Read More >>
#Vailoramhotel | വയലോരം ഹോട്ടലിന്റെ അനധികൃതനിർമാണം പൊളിച്ചുനീക്കി

Oct 11, 2024 10:46 AM

#Vailoramhotel | വയലോരം ഹോട്ടലിന്റെ അനധികൃതനിർമാണം പൊളിച്ചുനീക്കി

പരാതി പരിശോധിച്ച ആർഡിഒ അനധികൃതപ്രവർത്തനങ്ങൾ കണ്ടെത്തുകയും കലക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്ന് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം...

Read More >>
#police | ഓം പ്രകാശിനെതിരായ ലഹരിക്കേസ്; പ്രയാ​ഗയുടെ മൊഴി തൃപ്തികരമെന്ന് പൊലീസ്

Oct 11, 2024 10:42 AM

#police | ഓം പ്രകാശിനെതിരായ ലഹരിക്കേസ്; പ്രയാ​ഗയുടെ മൊഴി തൃപ്തികരമെന്ന് പൊലീസ്

ലഹരി ഇടപാടുകളിലെ പ്രധാന കണ്ണിയായ ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്. ഇത്...

Read More >>
#house | പാലക്കുഴയിൽ 25 ലൈഫ് വീട്‌ നാളെ കൈമാറും

Oct 11, 2024 10:38 AM

#house | പാലക്കുഴയിൽ 25 ലൈഫ് വീട്‌ നാളെ കൈമാറും

ഒരു വർഷംമുമ്പ് താമസവും തുടങ്ങി. ഇപ്പോൾ എംഎൽഎയെ കൊണ്ടുവന്ന് ഉദ്ഘാടനം നടത്തി പ്രസ്‌താവന ഇറക്കി വാർത്ത സൃഷ്ടിക്കാനാണ്...

Read More >>
Top Stories










Entertainment News