---
title: "#Waterlogging | റോഡിൽ വെള്ളക്കെട്ട്; തൂമ്പയുമായി പ്രസിഡന്റ് "
english_title: "#Waterlogging on the #road; The #president with a #turban"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/241311/waterlogging-on-the-road-the-president-with-a-turban"
published_at: "2024-10-09T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670633fe241ec_president.jpg"
keywords: []
---

# #Waterlogging | റോഡിൽ വെള്ളക്കെട്ട്; തൂമ്പയുമായി പ്രസിഡന്റ് 

> **Lead Summary:** കുറുപ്പംപടി : കുറുപ്പംപടി–പാണംകുഴി റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് തൂമ്പയുമായിറങ്ങി.

## Article Content

കുറുപ്പംപടി : കുറുപ്പംപടി–പാണംകുഴി റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് തൂമ്പയുമായിറങ്ങി.

മനയ്ക്കപ്പടി പാണ്ടിക്കാട് ഭാഗത്ത് മഴ പെയ്താൽ വെള്ളം കെട്ടിക്കിടക്കും. വെള്ളം തോട്ടിലേക്കു പോകാത്തതാണു കാരണം.റോഡിനു മധ്യത്തിലുള്ള കുഴി കാണാതെ ഇരു ചക്ര വാഹനക്കാർ മറിഞ്ഞു വീണ് അപകടമുണ്ടാകുന്നുണ്ട്.

കഴിഞ്ഞ ദിവസം പാണംകുഴി ഭാഗത്തേക്ക് ഇരുചക്ര വാഹനത്തിൽ പോയ ചിറങ്ങര മേരിക്കു വീണു നട്ടല്ലിനും കാലിനും പരുക്കേറ്റിരുന്നു.പരുക്കേറ്റയാൾ മുടക്കുഴ പഞ്ചായത്തു പ്രസിഡന്റ് പി.പി.അവറാച്ചനോട് പരാതി പറഞ്ഞിരുന്നു.

ഇന്നലെ പെയ്ത മഴയിൽ റോഡിൽ നിറയെ വെള്ളം കിടക്കുന്നതു കണ്ടപ്പോഴാണ് പ്രസിഡന്റ് വിഷയത്തിൽ ഇടപെട്ടത്.അടുത്ത വീട്ടിൽ ചെന്ന് തൂമ്പ വാങ്ങി റോഡിലെ വെള്ളം കാഡ തോട്ടിലേക്കു പൊട്ടിച്ചു വിട്ടു. കുഴി കല്ലിട്ട് മൂടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/241311/waterlogging-on-the-road-the-president-with-a-turban)