---
title: "#death | മരം മുറിക്കുന്നതിനിടയിൽ യുവാവ് വീണു മരിച്ചു "
english_title: "A #youngman #fell and #died while #cutting a #tree"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/241402/a-youngman-fell-and-died-while-cutting-a-tree"
published_at: "2024-10-09T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67068c6324c92_death.jpg"
keywords: []
---

# #death | മരം മുറിക്കുന്നതിനിടയിൽ യുവാവ് വീണു മരിച്ചു 

> **Lead Summary:** മലപ്പുറം: നിലമ്പൂരിൽ മരം മുറിക്കുന്നതിനിടയിൽ യുവാവ് വീണു മരിച്ചു. നിലമ്പൂർ പാടിക്കുന്നിലെ അനന്തു ആണ് മരിച്ചത്.

## Article Content

മലപ്പുറം: നിലമ്പൂരിൽ മരം മുറിക്കുന്നതിനിടയിൽ യുവാവ് വീണു മരിച്ചു. നിലമ്പൂർ പാടിക്കുന്നിലെ അനന്തു ആണ് മരിച്ചത്.

മരത്തിൽ നിന്നും താഴെ വീണ അനന്തുവിനെ ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/241402/a-youngman-fell-and-died-while-cutting-a-tree)