---
title: "#Rammangalam | രാമമംഗലം പൊലീസ് സ്റ്റേഷന്റെ പകുതി തകർന്ന ചുറ്റുമതിൽ ഭീഷണി"
english_title: "#Rammangalam #police #station's #half-destroyed #perimeter wall #threatened"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/241310/rammangalam-police-stations-half-destroyed-perimeter-wall-threatened"
published_at: "2024-10-09T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670632acaf6b3_piravom.jpg"
keywords: []
---

# #Rammangalam | രാമമംഗലം പൊലീസ് സ്റ്റേഷന്റെ പകുതി തകർന്ന ചുറ്റുമതിൽ ഭീഷണി

> **Lead Summary:** പിറവം : കാലവർഷത്തിൽ മാസങ്ങൾക്കു മുൻപു തകർന്ന രാമമംഗലം പൊലീസ് സ്റ്റേഷന്റെ ചുറ്റുമതിൽ നവീകരണം വൈകുന്നു.

## Article Content

പിറവം : കാലവർഷത്തിൽ മാസങ്ങൾക്കു മുൻപു തകർന്ന രാമമംഗലം പൊലീസ് സ്റ്റേഷന്റെ ചുറ്റുമതിൽ നവീകരണം വൈകുന്നു.

ശക്തമായ മഴയിൽ വെള്ളം ഇറങ്ങി കുതിർന്നാണു ചെങ്കല്ലു കൊണ്ടു നിർമിച്ച വർഷങ്ങൾ പഴക്കമുള്ള ഭിത്തി തകർന്നു വീണത്. പെരുവംമൂഴി റോഡിനോടു ചേർന്നു ശേഷിക്കുന്ന ഭാഗത്തുള്ള മതിൽ കൂടി തകർന്നു വീഴുമെന്ന സ്ഥിതിയായതോടെ റിബൺ കെട്ടി ഇൗ ഭാഗം തിരിച്ചിരിക്കുകയാണ്.

ടോറസ് ലോറികൾ ഉൾപ്പെടെ ഭാരവാഹനങ്ങൾ തുടർച്ചയായി കടന്നു പോകുന്ന ഇവിടെ വാഹനങ്ങളുടെ പ്രകമ്പനം മതിലിനു ഭീഷണിയാണ്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണു മതിലിന്റെ നവീകരണം നടത്തേണ്ടത്.

പെരുംതൃക്കോവിൽ ക്ഷേത്രം, പഞ്ചായത്ത് ഓഫിസ്, കൃഷിഭവൻ, സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് ഉൾപ്പെടെ ഭൂരിഭാഗം പേരും സഞ്ചരിക്കുന്നത് പൊലീസ് സ്റ്റേഷനു സമീപത്തെ റോഡിലൂടെയാണ്. സമീപത്തായി ബസ് സ്റ്റോപ്പും ഉണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/241310/rammangalam-police-stations-half-destroyed-perimeter-wall-threatened)