ഏഴിക്കര : (piravomnews.in) മാലിന്യമുക്ത നവകേരളം കർമപദ്ധതിയുടെ ഏഴിക്കര പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം എസ് രതീഷ് നിർവഹിച്ചു.
വിവിധ വകുപ്പുകളെയും ഹരിത മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ക്ലീൻ കേരള കമ്പനി ഏജൻസികളെയും ഏകോപിപ്പിച്ച് റിലയൻസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ജനകീയ ക്യാമ്പയിനാണ് ആവിഷ്കരിച്ചിട്ടുള്ളത്.
ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം വഞ്ചികളിൽ ശേഖരിക്കും. ഏഴിക്കര കുടുംബാരോഗ്യകേന്ദ്രം, എംസിഎഫ് എന്നിവിടങ്ങളിൽ ശുചീകരണവും പദയാത്രയും നടന്നു.
#Waste-free #Navakerala has #started #operations in #Ehishikara