#Methipara | മെതി‌പാറ പദ്ധതി വൈദ്യുതി വിഛേദിച്ചു, ജലവിതരണം മുടങ്ങി; നെൽക്കൃഷിക്കു സമയമായിട്ടും തുള്ളി വെള്ളമില്ല

#Methipara | മെതി‌പാറ പദ്ധതി വൈദ്യുതി വിഛേദിച്ചു, ജലവിതരണം മുടങ്ങി; നെൽക്കൃഷിക്കു സമയമായിട്ടും തുള്ളി വെള്ളമില്ല
Sep 23, 2024 10:15 AM | By Amaya M K

പിറവം : (piravomnews.in) രണ്ടാം വിള നെൽക്കൃഷി ആരംഭിക്കുന്നതിനുള്ള സമയം അടുത്തെത്തിയിട്ടും ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിലൂടെ പമ്പിങ് ആരംഭിക്കാത്തതിനാൽ കർഷകർ വലയുന്നു.

മെതിപാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പമ്പിങ്ങാണ് മാസങ്ങളായി നിലച്ചിരിക്കുന്നത്. ചെറുകിട ജലസേചന വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പദ്ധതിയുടെ ൈവദ്യുതിത്തുക 1.34 കോടി രൂപയോളം കുടിശിക എത്തിയതോടെ കെഎസ്ഇബി കഴിഞ്ഞ മേയ് മുതൽ പമ്പു ഹൗസിലേക്കുള്ള വൈദ്യുതി വിഛേദിച്ചതാണു കാരണം. ‌‌

രാമമംഗലം, പാമ്പാക്കുട പഞ്ചായത്തുകളിലെ ഹെക്ടറുകളോളം പാടശേഖരങ്ങളിലേക്കു വെള്ളം എത്തുന്നതു മെതിപാറ പദ്ധതിയിലൂടെയാണ്. പുഴയിൽ നിന്നു പമ്പു ചെയ്യുന്ന വെള്ളം ഒഴുക്കുന്നതിനു കനാൽ ശുചീകരണവും അനുബന്ധ ജോലികളും അടുത്തയിടെ പൂർത്തിയായിട്ടുണ്ട്.

ഒക്ടോബറിൽ ആരംഭിച്ചു ജനുവരിയിൽ വിളവെടുപ്പു പൂർത്തിയാകുന്നതാണു രണ്ടാം വിള നെൽക്കൃഷിയുടെ രീതി. ഇതിനു മുന്നോടിയായി പാടശേഖരങ്ങളിൽ ഉഴവും കാടു നീക്കുകയും ചെയ്യേണ്ട ദിവസങ്ങളാണിപ്പോൾ‌.

വിത്തുപാകി ഞാറു മുളപ്പിക്കേണ്ടതുണ്ട്. ജലക്ഷാമം മൂലം ഇതുൾപ്പെടെ ജോലികളൊന്നും ആരംഭിക്കാനായിട്ടില്ലെന്നു രാമമംഗലം സെൻട്രൽ‌ പാടശേഖര സമിതി പ്രസിഡന്റ് കെ.ജെ.ബാബു പറഞ്ഞു. 

#Methipara #project cuts #power, water #supply #disrupted; There is no drop of #water even when it is time for rice cultivation.

Next TV

Related Stories
#road | ടെൻഡറിൽ പങ്കെടുക്കാതെ കരാറുകാർ, മില്ലുങ്കൽ-പുത്തൻകാവ് റോഡ് നവീകരണം അനിശ്ചിതത്വത്തിൽ

Sep 23, 2024 08:40 PM

#road | ടെൻഡറിൽ പങ്കെടുക്കാതെ കരാറുകാർ, മില്ലുങ്കൽ-പുത്തൻകാവ് റോഡ് നവീകരണം അനിശ്ചിതത്വത്തിൽ

ഒന്നര കിലോമീറ്ററുള്ള റോഡ് ടാർ ചെയ്യുന്നതിനും കാടുകയറിക്കിടക്കുന്ന വശങ്ങൾ മനോഹരമാക്കുന്നതിനുമായി 3 കോടി രൂപയാണു സർക്കാർ...

Read More >>
#accident | വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസ്സിന്‍റെ പിൻ ചക്രം ഊരിത്തെറിച്ചു

Sep 23, 2024 08:18 PM

#accident | വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസ്സിന്‍റെ പിൻ ചക്രം ഊരിത്തെറിച്ചു

ബസിന് വേഗം കുറവായതിനാലും ഉടനെ ഡ്രൈവർ ബസ് നിർത്തിയതിനാലും അപകടം ഒഴിവായി. ബസ്സിൽ 20 അധികം വിദ്യാർത്ഥികൾ...

Read More >>
 #shockdeath | വീട്ടിലെ ഇലക്ട്രിക് അറ്റകുറ്റപണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

Sep 23, 2024 08:02 PM

#shockdeath | വീട്ടിലെ ഇലക്ട്രിക് അറ്റകുറ്റപണിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

ഷോക്കേറ്റ ഉടനെ നോർബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന്...

Read More >>
#wildelephant | കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

Sep 23, 2024 01:11 PM

#wildelephant | കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

തോമസിനെ ആദ്യം സഹായഗിരി ആശുപത്രിയിലും തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്കും മാറ്റി. ആരോഗ്യനില ഗുരുതരമാണെന്നാണ്...

Read More >>
#attack | മദ്യലഹരിയിൽ പൊലീസുകാരന്റെ അതിക്രമം ; പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്നു കളയാൻ ശ്രമം

Sep 23, 2024 01:06 PM

#attack | മദ്യലഹരിയിൽ പൊലീസുകാരന്റെ അതിക്രമം ; പണം നൽകാതെ മദ്യക്കുപ്പിയുമായി കടന്നു കളയാൻ ശ്രമം

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഔട്ട്‌ലറ്റിന്റെ വാതിൽ തകർത്താണ് പൊലീസ് ഉദ്യോഗസ്ഥൻ മദ്യക്കുപ്പിയുമായി കടന്നുകളയാൻ...

Read More >>
#womencollapse | കാലുകുത്താൻ പോലും ഇടമില്ല! തിങ്ങിനിറഞ്ഞ ട്രെയിനിൽ യാത്രക്കാരി കുഴ‍ഞ്ഞുവീണു

Sep 23, 2024 01:00 PM

#womencollapse | കാലുകുത്താൻ പോലും ഇടമില്ല! തിങ്ങിനിറഞ്ഞ ട്രെയിനിൽ യാത്രക്കാരി കുഴ‍ഞ്ഞുവീണു

യാത്രക്കാർ ഇവർക്ക് പ്രഥമ ശുശ്രൂഷ നൽകി. ഓണാവധി കഴിഞ്ഞതിനാൽ വലിയ തിരക്കാണ് ട്രെയിനുകളില്ലെന്ന് യാത്രക്കാർ...

Read More >>
Top Stories