---
title: "#accident | വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസ്സിന്‍റെ പിൻ ചക്രം ഊരിത്തെറിച്ചു "
english_title: "The rear #wheel of the #schoolbus which was #carrying #students came off"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/237529/the-rear-wheel-of-the-schoolbus-which-was-carrying-students-came-off"
published_at: "2024-09-23T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f17fb047d6c_tire.jpg"
keywords: []
---

# #accident | വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസ്സിന്‍റെ പിൻ ചക്രം ഊരിത്തെറിച്ചു 

> **Lead Summary:** പാലക്കാട്: വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസ്സിന്‍റെ പിൻഭാഗത്തെ ടയർ ഊരിത്തെറിച്ചു. 

## Article Content

പാലക്കാട്: വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസ്സിന്‍റെ പിൻഭാഗത്തെ ടയർ ഊരിത്തെറിച്ചു. 

അൽ അമീൻ സെൻട്രൽ സ്കൂളിന്‍റെ ബസിന്‍റെ ചക്രമാണ് ഊരിത്തെറിച്ചത്.പെരിങ്ങോട് ചാലിശ്ശേരി റോഡിൽ രാവിലെ 9:30 ഓടെയാണ് അപകടം.

ബസിന് വേഗം കുറവായതിനാലും ഉടനെ ഡ്രൈവർ ബസ് നിർത്തിയതിനാലും അപകടം ഒഴിവായി. ബസ്സിൽ 20 അധികം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.

സ്കൂൾ ബസ്സിന്റെ പിൻവശത്തെ ചക്രമാണ് ഊരിത്തെറിച്ചത്. തുടർന്ന് സ്കൂൾ അധികൃതർ ബസ്സിലുണ്ടായിരുന്ന വിദ്യാർഥികളെ സുരക്ഷിതമായി മറ്റൊരു ബസ്സിൽ കയറ്റി സ്കൂളിലേക്ക് കൊണ്ടുപോയി.

മോട്ടോർ വാഹന വകുപ്പ് ഫിറ്റ്നെസ് കൊടുത്ത ബസ്സാണ്. എന്താണ് സംഭവിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് വിശദമായി പരിശോധിക്കും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/237529/the-rear-wheel-of-the-schoolbus-which-was-carrying-students-came-off)