കല്ലട ബസ് അപകടം; ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു

കല്ലട ബസ് അപകടം; ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു
Sep 23, 2024 11:57 AM | By mahesh piravom

തൊടുപുഴ... കല്ലട ബസ് അപകടം; ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾ മരിച്ചു. അന്തർ സംസ്ഥാന സ്വകാര്യ ബസായ കല്ലടയും ബൈക്കും കൂട്ടിമുട്ടി ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ഗുരുതരമായി പരുക്കേറ്റ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കരിങ്കുന്നം വടക്കുംമുറി സ്വദേശി എബിൻ ജോബി (19) ആണ് മരിച്ചത്.

ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഒളമറ്റം പൊന്നന്താനം തടത്തിൽ ടി എസ് ആൽബർട്ട് (19) ഇന്നലെ മരിച്ചിരുന്നു. ഞായർ രാത്രി എട്ടോടെ കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലായിരുന്നു അപകടം. പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിർദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന എബിന്റെ വലതുകാൽ അറ്റുപോയിരുന്നു. ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്ന് പുലർച്ചെ മരണം സംഭവിച്ചത്.

Kallada bus accident; Two young bikers died

Next TV

Related Stories
 കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കുള്ള യാത്രാ ഇളവുകൾ നിർത്തലാക്കിയതിൽ എസ്‌എഫ്‌ഐയുടെ പ്രതിഷേധം

Jun 17, 2025 05:59 AM

കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കുള്ള യാത്രാ ഇളവുകൾ നിർത്തലാക്കിയതിൽ എസ്‌എഫ്‌ഐയുടെ പ്രതിഷേധം

വിദ്യാർഥി പാസുകൾ പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജെഎൽഎൻ സ്‌റ്റേഡിയം സ്‌റ്റേഷനിലെ മെട്രോ കോർപറേറ്റ്‌ ഓഫീസിലേക്ക്‌ എസ്‌എഫ്‌ഐ ജില്ലാ...

Read More >>
ക്യൂബ ചെറുത്തുനിൽപ്പിന്റെ
മഹാമാതൃക: കെ ചന്ദ്രൻപിള്ള

Jun 17, 2025 05:53 AM

ക്യൂബ ചെറുത്തുനിൽപ്പിന്റെ
മഹാമാതൃക: കെ ചന്ദ്രൻപിള്ള

ലോകജനതയുടെമേലുള്ള സാമ്രാജ്യത്വ അധിനിവേശം ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തി ഏലൂരിൽ സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യൂബൻ...

Read More >>
കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതിയെ പിന്തുടർന്ന് പിടികൂടി പൊലീസ്

Jun 15, 2025 04:25 PM

കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതിയെ പിന്തുടർന്ന് പിടികൂടി പൊലീസ്

ഇതിനെ തുടർന്നാണ് സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇതൊരു ഇലക്ട്രിക് കാറാണെന്നും എറണാകുളം ഭാഗത്തേക്കാണ് പോയതെന്നും...

Read More >>
സ്കൂളിൽ വിദ്യാർത്ഥികളെ ഏത്തമിടീച്ച സംഭവത്തിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

Jun 15, 2025 04:19 PM

സ്കൂളിൽ വിദ്യാർത്ഥികളെ ഏത്തമിടീച്ച സംഭവത്തിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

സ്കൂളിലെ ദേശീയ ഗാനസമയത്ത് കുട്ടികൾ ബഹളം വെച്ചതോടെ ഇവരെ പൂട്ടിയിട്ട് ഏത്തമീടിപ്പിച്ചു എന്നതാണ് ടീച്ച‍ർക്കെതിരെ ഉയ‍ർന്നിരുന്ന...

Read More >>
ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം, ആദ്യം കണ്ടത് കുട്ടികൾ; വീട്ടമ്മയെ കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം; രണ്ട് പേർ കസ്റ്റഡിയിൽ

Jun 15, 2025 04:07 PM

ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം, ആദ്യം കണ്ടത് കുട്ടികൾ; വീട്ടമ്മയെ കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം; രണ്ട് പേർ കസ്റ്റഡിയിൽ

പ്രിയംവദയ്ക്ക് അടുപ്പമുള്ള യുവാവിന്റെ വീട്ടിലെ കുട്ടികളാണ് ഈ മൃതദേഹം ആദ്യം കണ്ടത്. വീടിനകത്തുള്ള കട്ടിലിനടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം...

Read More >>
മേയർക്കെതിരെ വധഭീഷണി, ഭീഷണി മുഴക്കിയ ആളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

Jun 15, 2025 03:56 PM

മേയർക്കെതിരെ വധഭീഷണി, ഭീഷണി മുഴക്കിയ ആളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

മത്സ്യ തൊഴിലാളിയായ സ്ത്രീയാണ് മേയറുടെ ഭർത്താവിനോട് ഒരാൾ കത്തിയുമായി വന്ന് മേയറുടെ വീട് അന്വേഷിച്ചെന്നും സൂക്ഷിക്കണമെന്നും അറിയിച്ചത്....

Read More >>
Top Stories










News Roundup






https://piravom.truevisionnews.com/