കൊച്ചി : (piravomnews.in) എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. സെപ്റ്റംബർ 8 വരെ 347 കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 144 എണ്ണം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്.
ഇതേ കാലയളവിൽ സംസ്ഥാനത്തൊട്ടാകെ 1930 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, ഇതിൽ 657 എണ്ണവും സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ മാത്രം 147 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ഇതിൽ 101 എണ്ണം ഡെങ്കിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
എറണാകുളം ജില്ലയിൽ സെപ്റ്റംബർ 8ന് 19 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ അഞ്ചെണ്ണം സ്ഥിരീകരിച്ചു. ഏഴാം തീയതി ഇത് യഥാക്രമം 42, 27 എന്നിങ്ങനെയായിരുന്നു. 4, 5, 6 തീയതികളിൽ 50ന് മുകളിലായിരുന്നു ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തത്.
ഇതിൽ പകുതിയോളം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഡെങ്കി പനിബാധ ഇല്ലാത്ത സ്ഥലങ്ങള്‍ ജില്ലയിൽ ഇല്ലെന്നു തന്നെ പറയാം. ആലുവ, ആരക്കുന്നം, അയ്യമ്പിള്ളി, ചോറ്റാനിക്കര, കോതമംഗലം, മുളന്തുരുത്തി, പിറവം, തമ്മനം, തേവര, വെണ്ണല, വടക്കൻ പരവൂർ, ഇടപ്പള്ളി, ചമ്പക്കര, പാമ്പാക്കുട, കൂനമ്മാവ്, പുതുവൈപ്പ്, മട്ടാഞ്ചേരി, ചമ്പക്കര, ബിനാനിപുരം, മൂത്തകുന്നം, എടത്തല, തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശേരി, നെടുമ്പാശേരി, എടവനക്കാട്, പൊന്നുരുന്നി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഡെങ്കി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
#Denguefever is #spreading in #Ernakulam #district