കളമശേരി : (piravomnews.in) മിൽമ എറണാകുളം മേഖലാ യൂണിയൻ നേതൃത്വത്തിൽ ഇടപ്പള്ളി പത്തടിപ്പാലത്ത് ആരംഭിച്ച മിൽമ റിഫ്രഷ് വെജ് റസ്റ്റോറന്റും സൂപ്പർമാർക്കറ്റും ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്‌തു.
പാലും പാലുൽപ്പന്നങ്ങളും ലഭ്യമാക്കുന്ന മിൽമ ഗുണമേന്മയുള്ള ഭക്ഷണവിഭവങ്ങൾകൂടി നൽകാൻ കൂടുതൽ റസ്റ്റോറന്റുകൾ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. മേഖലാ യൂണിയൻ ചെയർമാൻ എം ടി ജയൻ അധ്യക്ഷനായി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മേഖലാ യൂണിയൻ പത്തുലക്ഷം രൂപ നൽകുമെന്ന് ചെയർമാൻ പറഞ്ഞു.
സംഘങ്ങൾക്കുള്ള ഡിവിഡന്റ്, താപനില അധിഷ്‌ഠിത ഇൻഷുറൻസ് ക്ലെയിം വിതരണം എന്നിവ മന്ത്രി നിർവഹിച്ചു. ഉമ തോമസ് എംഎൽഎ, എ കെ നിഷാദ്, ജോൺ തെരുവത്ത്, കെ കെ ജോൺസൺ, ഭാസ്കരൻ ആദംകാവിൽ
, താര ഉണ്ണിക്കൃഷ്‌ണൻ, അഡ്വ. ജോണി ജോസഫ്, വിൽസൺ ജെ പുറവക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.
#Milma #opened a #supermarket and #restaurant