ആലപ്പുഴ:(piravomnews.in) ഓഗസ്റ്റ് 10 ന് നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളം കളി മാറ്റിവച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണു തീരുമാനം.
പകരം സെപ്റ്റംബർ 7ന് നടത്താനാണ് ആലോചന. ആഘോഷങ്ങൾ ഒഴിവാക്കി മത്സരം നടത്താൻ നേരത്തെ ആലോചനയുണ്ടായിരുന്നു.
കലക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിലാണു സാംസ്കാരിക ഘോഷയാത്ര ഉൾപ്പെടെ ആഘോഷങ്ങളെല്ലാം ഒഴിവാക്കി 10ന് തന്നെ മത്സരം നടത്താനുള്ള നിർദേശം ഉയർന്നത്.
വള്ളംകളി മറ്റൊരു തീയതിയിലേക്കു മാറ്റണമെന്ന അഭിപ്രായവും ഉണ്ടായി. ചർച്ചയുടെ വിശദാംശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി തീരുമാനമെടുക്കുമെന്നു കലക്ടർ അറിയിച്ചിരുന്നു.
#NehruTrophy #boat #game #postponed