#routemap | സ്വകാര്യ ബസ്സിൽ ട്യൂഷൻ സെന്ററിലേക്ക്, പിന്നീട് വീട്ടിൽ: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ്

#routemap | സ്വകാര്യ ബസ്സിൽ ട്യൂഷൻ സെന്ററിലേക്ക്, പിന്നീട് വീട്ടിൽ: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ്
Jul 22, 2024 11:14 AM | By Amaya M K

മലപ്പുറം: (tpiravmnews.in) നിപ ബാധിച്ചു മരിച്ച മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരന്റെ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു.

11ന് രാവിലെ 6.50ന് ചെമ്പ്രശേരി ബസ് സ്റ്റോപ്പിൽനിന്ന് സ്വകാര്യ ബസിലാണ് കുട്ടി പാണ്ടിക്കാട്ടെ ട്യൂഷൻ സെന്ററിലേക്ക് പോയത്. പിന്നീട് വീട്ടിലേക്കു വന്നു.

പനിബാധിച്ചതിനെ തുടർന്ന് പിറ്റേന്ന് 8 മണിക്ക് ഓട്ടോയിൽ അടുത്തുള്ള ക്ലിനിക്കിലെത്തി. 15ന് വീട്ടിൽനിന്ന് ഓട്ടോയിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

അവിടെനിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ കുട്ടി മരിച്ചു.

റൂട്ട് മാപ്പില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ ഈ സമയങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ നിര്‍ബന്ധമായും അധികൃതരെ ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.

ഹൈറിസ്കിലുള്ള 13പേരുടെ സാമ്പിളുകളാണ് ഇന്ന് പരിശോധിക്കുന്നത്. 9 പേരുടേത് കോഴിക്കോടും 4 പേരുടേത് തിരുവനന്തപുരത്തുമാണ് പരിശോധിക്കുന്നത്.

നിലവില്‍ 350 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 101 പേര്‍ ഹൈറിസ്ക് വിഭാഗത്തിലുള്ളവരാണ്. 68 ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്ക പട്ടികയിലുണ്ട്.

കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഉള്‍പ്പെടെ ഇതുവരെ രോഗ ലക്ഷണങ്ങളില്ല. മരിച്ച കുട്ടിയുടെ സഹപാഠികള്‍ക്ക് പ്രത്യേക കൗണ്‍സലിങ് നല്‍കും.

പുതിയ റൂട്ട് മാപ്പ്;

ജൂലൈ 11

വീട്- ചെമ്പ്രശേരി ബസ് സ്റ്റോപ്പ്, സിപിബി സ്വകാര്യ ബസ് (6.50AM)- ബ്രൈറ്റ് ട്യൂഷൻ സെന്‍റര്‍, പാണ്ടിക്കാട് (7.18AM-8.30AM-തിരിച്ച് വീട്ടിൽ

ജൂലൈ 12

വീട് (7.50AM)- ഓട്ടോയിൽ ഡോ. വിജയൻ ക്ലിനിക്കിലേക്ക് (ക്ലിനിക്കിൽ-8.00AM-8.30AM)- ഓട്ടോയിൽ തിരിച്ച് വീട്ടിലേക്ക്.

ജൂലൈ 13

വീട്-ഓട്ടോയിൽ പികെഎം ഹോസ്പിറ്റലിലേക്ക് (7.50AM to 8.30AM-കുട്ടികളുടെ ഒപിയിൽ), (8.30AMto 8.45 AM-കാഷ്യാലിറ്റിയിൽ), (8.45AM to 9.50AM- നിരീക്ഷണ മുറി), (9.50AM- 10.15AM-കുട്ടികളുടെ ഒ.പി), 10.15 AM to 10.30AM-കാന്‍റീൻ)

ജൂലൈ 14

വീട്ടിൽ

ജൂലൈ 15

വീട്-ഓട്ടോയിൽ പികെഎം ഹോസ്പിറ്റൽ (7.15AM to 7.50 A.M- കാഷ്വാലിറ്റി), (7.50AM t0 6.20PM- ആശുപത്രി മുറി), ആംബുലന്‍സിൽ മൗലാന ഹോസ്പിറ്റലിലേക്ക് (6.20PM). മൗലാന ഹോസ്പിറ്റൽ (6.50 PM to 8.10PM- കാഷ്വാലിറ്റി), (8.10PM to 8.50PM-എംആര്‍ഐ മുറി), (8.50PM to 9.15PM-എമര്‍ജെന്‍സി വിഭാഗം)

ജൂലൈ 15ന്

രാത്രി 9.15 മുതല്‍ ജൂലൈ 17ന് രാത്രി 7.37 വരെ പീഡിയാട്രിക് ഐസിയു. ജൂലൈ 17 ജൂലൈ 17ന് രാത്രി 7.37 മുതല്‍ 8.20വരെ എംആര്‍ഐ മുറി.

ജൂലൈ 17ന്

രാത്രി 8.20 മുതല്‍ ജൂലൈ 19ന് വൈകിട്ട് 5.30വരെ പീഡിയാട്രിക് ഐസിയുവിൽ.

ജൂലൈ 19ന്

വൈകിട്ട് 5.30ന് മൗലാന ഹോസ്പിറ്റലിൽ നിന്ന് ആംബുലന്‍സില്‍ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക്.

നിപ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

0483-2732010 0483-2732050 0483-2732060 0483-2732090 

#Private #bus to #tuition #centre, then #home: #Route #map of a #child who #died of #Nipah

Next TV

Related Stories
 കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്

Jun 19, 2025 01:21 PM

കാമുകനെ കാണാൻപോയ ഭാര്യയെ പിന്തുടർന്ന് പിടികൂടി മൂക്ക് കടിച്ചുപറിച്ച് ഭര്‍ത്താവ്

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് രാം ഖിലാവനെ ഹരിയവാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു....

Read More >>
ക്ഷേത്രത്തിൽ പോകാൻ തോന്നിയത് ഭാഗ്യം; കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jun 17, 2025 01:48 PM

ക്ഷേത്രത്തിൽ പോകാൻ തോന്നിയത് ഭാഗ്യം; കനത്ത മഴയിൽ ഇരുനില വീട് തകർന്നുവീണു, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അൽപ്പനിമിഷത്തിനുള്ളിൽ വീട് പൂർണ്ണമായും നിലംപൊത്തുകയായിരുന്നു. കുടുംബ ക്ഷേത്രത്തിൽ പോകുന്നതിനായി ബിജേഷ് നേരത്തെ...

Read More >>
വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുകാരിയെ കാണാതായി

Jun 17, 2025 01:37 PM

വീട്ടിൽ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസ്സുകാരിയെ കാണാതായി

വീട്ടിലെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരിക്കെ കാണാതാവുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് കുട്ടിയെട...

Read More >>
രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

Jun 17, 2025 01:28 PM

രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

ഇടിയില്‍ നിയന്ത്രണം നഷ്ടമായ എതിരെ വന്ന ബസ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചു കയറുകയും ചെയ്തു....

Read More >>
 കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കുള്ള യാത്രാ ഇളവുകൾ നിർത്തലാക്കിയതിൽ എസ്‌എഫ്‌ഐയുടെ പ്രതിഷേധം

Jun 17, 2025 05:59 AM

കൊച്ചി മെട്രോയിൽ വിദ്യാർഥികൾക്കുള്ള യാത്രാ ഇളവുകൾ നിർത്തലാക്കിയതിൽ എസ്‌എഫ്‌ഐയുടെ പ്രതിഷേധം

വിദ്യാർഥി പാസുകൾ പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജെഎൽഎൻ സ്‌റ്റേഡിയം സ്‌റ്റേഷനിലെ മെട്രോ കോർപറേറ്റ്‌ ഓഫീസിലേക്ക്‌ എസ്‌എഫ്‌ഐ ജില്ലാ...

Read More >>
ക്യൂബ ചെറുത്തുനിൽപ്പിന്റെ
മഹാമാതൃക: കെ ചന്ദ്രൻപിള്ള

Jun 17, 2025 05:53 AM

ക്യൂബ ചെറുത്തുനിൽപ്പിന്റെ
മഹാമാതൃക: കെ ചന്ദ്രൻപിള്ള

ലോകജനതയുടെമേലുള്ള സാമ്രാജ്യത്വ അധിനിവേശം ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തി ഏലൂരിൽ സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യൂബൻ...

Read More >>
News Roundup






Entertainment News





https://piravom.truevisionnews.com/