ചെറുകഥ; നാടകനടി

ചെറുകഥ; നാടകനടി
Jul 18, 2024 07:53 PM | By mahesh piravom

ചെറുകഥ മത്സരം നാടകനടി

കഴിഞ്ഞ ഓരോ നിമിഷങ്ങളിലേക്കും മനസ്സു പായുന്നു. അതെ, താനൊരു നടി തന്നെ. ജീവിതനാടകത്തിലെ നടി, എല്ലാവരുടേയും മുന്നിൽ ആടിത്തിമിർക്കുന്നു. കൂട്ടുകാർ പറയും. "രാധ ഭാഗ്യവതിയാണ്. എപ്പോഴും സന്തോഷവതി. ഞങ്ങടെയൊക്കെ ജീവിതം എത്ര ദുസ്സഹമാണ് ?'' താൻ ഒന്നു ചിരിക്കുക മാത്രം. സ്വന്തം കാര്യം എന്തിനാണ് മറ്റുള്ളവരെ അറിയിക്കുന്നത് ? പലരും ഉള്ളിൽ ചിരിച്ച് പുറമെ സഹതാപം നടിക്കും അതിന്റെ ആവശ്യമില്ലല്ലോ. എന്നും പ്രഭാതത്തിൽ കുളിച്ചൊരുങ്ങി ജോലിക്കു പോകും. മക്കളെ വളർത്തണ്ടെ? മൂന്നു മക്കളാണ്. രണ്ടു പെൺമക്കൾ .അവർ ഇരട്ടക്കുട്ടികളാണ്. ഒരു മകനും. അവൻ പതിനൊന്നാം ക്ലാസിൽ . വൈകുവോളം പണിചെയ്തു കിട്ടുന്ന രൂപ ഒന്നിനും തികയുന്നില്ല. തന്റെ വിധി. . ഭർത്താവ് ഒരു തണലായി കൂടെയുണ്ടായിരുന്നെങ്കിൽ കുറച്ച് ആശ്വാസം കിട്ടിയേനെ . അങ്ങനെയായിരുന്നല്ലോ ! ഒത്തിരി പ്രതീക്ഷകളോടെയാണ് ദാസേട്ടന്റെ കൈപിടിച്ച് പടികയറിയത്. എന്നാൽ സ്ത്രീധനത്തിന്റെ പേരിൽ അധികം താമസിയാതെ അവിടുത്തെ അമ്മ വഴക്കാരംഭിച്ചു. അച്ഛൻ ഒന്നും പറയാറില്ല. അമ്മയെ ഭയമാണ്. എന്തെങ്കിലും പറയാൻ തുടങ്ങിയാൽ അമ്മ, അച്ഛനെ രൂക്ഷമായി നോക്കും. അതോടെ അച്ഛൻ നിശ്ശബ്ദം . ദാസട്ടൻ പാവമാണ്. പറഞ്ഞിട്ട് കാര്യമില്ലല്ലോ! മാതാപിതാക്കളോട് എന്തെങ്കിലും പറഞ്ഞാൽ അദ്ദേഹം അടുത്തില്ലാത്തപ്പോൾ , തന്നോട്ട് അമ്മ പകരം വീട്ടും.

തന്റെ മാതാപിതാക്കൾ ഒന്നുമറിയാതിരിക്കാൻ ആവതു ശ്രമിച്ചു. ഉള്ളതു തന്നാണ് അവർ പറഞ്ഞയച്ചത്. എങ്കിലും കാര്യങ്ങൾ ക്രമേണ അവരെ ധരിപ്പിച്ചു. അവർ ഉപദേശിച്ചു. "നീ ക്ഷമിക്ക്. ഞങ്ങളുടെ അയൽക്കൂട്ടത്തിൽ ഒരു ചിട്ടി കൂടിയിട്ടുണ്ട്. തൽക്കാലം ആ ചിട്ടി നഷ്ടത്തിലാണെങ്കിലും പിടിക്കാം. നിനക്ക് കുറച്ചാശ്വാസമാകുമല്ലോ ". അമ്മ അതു പറയുമ്പോൾ കണ്ണു നിറയുന്നുണ്ടായിരുന്നു. അച്ഛന് തീരെ വയ്യാത്ത ആളാണ്. എന്നും മരുന്നിൽ തന്നെ. അമ്മയ്ക്കും ജോലി ചെയ്യാൻ പറ്റാതായിരിക്കുന്നു. ഇപ്പോൾ ചിട്ടി പിടിക്കണ്ട എന്നു പറഞ്ഞെങ്കിലും അമ്മ അതു പിടിച്ച് തനിക്കു തന്നു. എന്നിട്ടും ദാസേട്ടന്റെവീട്ടുകാർക്ക് തൃപ്തിയായില്ല. ശകാരം കേട്ടുമടുത്ത് ഞങ്ങൾ നാടുവിട്ടു. ദൂരെ ഒരു ഗ്രാമത്തിലേക്ക്. അവിടെ നല്ലവനായ ഒരു തോട്ടംമുതലാളിയെ കണ്ടുമുട്ടി. കഥകളറിഞ്ഞ് അദ്ദേഹം വീട്ടിന്റെയടുത്തുള്ള ഒരു ചെറിയ ഒരപ്പുര ഞങ്ങൾക്ക് താമസിക്കാൻ തന്നു. ചെറിയ വാടകയ്ക്ക് . അതും പിന്നീട് നൽകിയാൽ മതി എന്നു പറഞ്ഞു. വെന്തുരുകുന്ന മനസ്സിലേക്ക് രക്ഷയുടെ തീർത്ഥജലം കിട്ടിയ പ്രതീതിയായിരുന്നു. വരവിനനുസരിച്ച് ചെലവു ചെയ്ത് ഞങ്ങൾ ജീവിച്ചു. തനിക്കും ഒരു ജോലി കിട്ടി. എല്ലുമുറിയെ പണി ചെയ്ത് ചെറിയ സമ്പാദ്യം ഉണ്ടാക്കി. സ്വന്തമായി ചെറിയ ഒരു വീടുമുണ്ടാക്കി. മൂത്തമകൻ ഉദരത്തിൽ ജന്മമെടുത്തപ്പോൾ ഏട്ടൻ പറഞ്ഞു, ഇനി നീ ജോലിക്കു പോകണ്ട.. ഇപ്പോൾ ഒരു ചെറിയ കുടുംബം പോറ്റാനുള്ളത് എനിക്കാവുമെന്ന്.. ഞാൻ എതിർത്തെങ്കിലും ജോലിക്കു പോകാൻ ഏട്ടൻ സമ്മതിച്ചില്ല. മൂത്ത മകൻ ജനിച്ച് രണ്ടു വർഷങ്ങൾക്കുശേഷം രണ്ട് പെൺമക്കളും പിറന്നു. ഇരട്ടക്കുട്ടികളാണ്. അതിനിടയിൽ ഭർത്താവിന് അൽപ്പം ദൂരെ , ആ മുതലാളിയുടെതന്നെ വലിയ തോട്ടത്തിന്റെ ചുമതല ലഭിച്ചു. അങ്ങനെ അദ്ദേഹം അവിടെയായി താമസം. വല്ലപ്പോഴും വരും. ഇപ്പോൾ ദാമുവേട്ടൻ പഴയ ആളല്ല.വല്ലാതെ മാറിപ്പോയിരിക്കുന്നു.നന്നായി മദ്യപിക്കും. വന്നാൽ കൂട്ടുകാരുമായി കൂത്താട്ടം. മക്കൾ ഉണ്ടെന്ന ചിന്തപോലുമില്ല. ചെലവിനുപോലും തരാതായി. മക്കൾക്ക് നൂറുനൂറാവശ്യങ്ങളാണ്. അവർ പഠിക്കാൻ പോയാൽ താനും അടുത്തൊരു തുണിക്കടയിൽ പണിക്കു പോകും. ജീവിക്കണ്ടേ ? മക്കൾ വിദ്യാലയത്തിൽനിന്ന് വരുന്നതുവരെ ഭയമാണ്. കാലം അതാണല്ലോ. പലതവണ അവർക്ക് ഭീഷണിയുണ്ടായിട്ടുണ്ട്. മക്കൾ വീട്ടിലെത്തുന്നതിനു മുൻപേ താൻ വീട്ടിലെത്തും. തനിക്കും പല അനുഭവങ്ങളേയും നേരിടേണ്ടിവരുന്നു. പ്രായം ഒരു പ്രശ്നവുമല്ലല്ലോ. ഉത്തരവാദിത്യപ്പെട്ടവർതന്നെ പലതിനും കാരണക്കാരാകുമ്പോൾ സംരക്ഷണം എവിടെനിന്ന് ലഭിക്കാൻ!

രചന... അജിത സത്യൻ

story nadakanadi

Next TV

Related Stories
അശ്രദ്ധമായി ടോറസ് ലോറി പാർക്ക് ചെയ്തു; ഓട്ടോ റിക്ഷ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു

Mar 27, 2025 08:47 PM

അശ്രദ്ധമായി ടോറസ് ലോറി പാർക്ക് ചെയ്തു; ഓട്ടോ റിക്ഷ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു

റിക്ഷ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. ഇലഞ്ഞിയിൽ ആണ് സംഭവം, അശ്രദ്ധമായി റോഡിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് പിന്നിൽ ഓട്ടോ ഇടിച്ച് ഒരാൾ...

Read More >>
ഹരിതം സഹകരണം ഏത്തവാഴ കൃഷി വിളവെടുപ്പ് നടത്തി

Mar 21, 2025 09:33 AM

ഹരിതം സഹകരണം ഏത്തവാഴ കൃഷി വിളവെടുപ്പ് നടത്തി

കൃഷി ചെയ്ത ഹരിതം സഹകരണം ഏത്തവാഴ കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡൻ്റ് എം പി.ഉദയൻ ഉദ്ഘാടനം നിർവഹിച്ചു .ബാങ്ക് വൈസ് പ്രസിഡൻ്റ് പി.വി.ചന്ദ്രബോസ്...

Read More >>
പിറവത്ത് സ്‌കൂളിലെ പ്രധാനാദ്ധ്യാപകനെതിരെ പരാതി നല്‌കി പണം തട്ടാൻ ശ്രെമം ; പിടിഎ പ്രസിഡന്റും മുൻ പിടിഎ ഭാരവാഹികളും അറസ്റ്റിൽ

Mar 19, 2025 09:56 PM

പിറവത്ത് സ്‌കൂളിലെ പ്രധാനാദ്ധ്യാപകനെതിരെ പരാതി നല്‌കി പണം തട്ടാൻ ശ്രെമം ; പിടിഎ പ്രസിഡന്റും മുൻ പിടിഎ ഭാരവാഹികളും അറസ്റ്റിൽ

രാതി ഒതുക്കാൻ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനെന്ന പേരിൽ പണം വാങ്ങാൻ എത്തിയത് ടു വീലർ ഷോറൂമിലെ സർവീസ് മാനേജറും. ഇയാളും സ്കൂ‌ളിലെ പിടിഎ...

Read More >>
കെ.സ്മാര്‍ട്ട് വഴി 2025-26 ലെ ആദ്യ ബജറ്റ് അവതരിപ്പിച്ച് പിറവം നഗരസഭ

Mar 18, 2025 04:40 PM

കെ.സ്മാര്‍ട്ട് വഴി 2025-26 ലെ ആദ്യ ബജറ്റ് അവതരിപ്പിച്ച് പിറവം നഗരസഭ

വൈസ് ചെയര്‍മാന്‍ കെ.പി. സലീം 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു നഗരസഭയെ 25 വര്‍ഷത്തിന് അപ്പുറത്തേക്കുള്ള വികസനങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് ബജറ്റ്...

Read More >>
പിറവത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുമോ അമൃത് 2.0 കുടിവെള്ള പദ്ധതി

Mar 17, 2025 09:44 PM

പിറവത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാവുമോ അമൃത് 2.0 കുടിവെള്ള പദ്ധതി

അരനൂറ്റാണ്ടുകൾക്ക് മുൻപ്പ് സ്ഥാപിച്ച ആസ്ബറ്റോസ് കുഴലുകൾ വഴിയാണ് വെള്ളം കൊടുക്കുന്നത്.കാലപ്പഴക്കത്താൽ ചോർച്ച സർവസാധാരണം ആണ്.കൂടാതെ മലിന ജലം...

Read More >>
പിറവം പോസ്റ്റ് ഓഫീസിനുമുന്നിൽ എൽ ഡി എഫ്  മാർച്ചും , ധർണയും;എം സി സുരേന്ദ്രൻ ഉത്‌ഘാടനം ചെയ്തു

Mar 17, 2025 05:00 PM

പിറവം പോസ്റ്റ് ഓഫീസിനുമുന്നിൽ എൽ ഡി എഫ് മാർച്ചും , ധർണയും;എം സി സുരേന്ദ്രൻ ഉത്‌ഘാടനം ചെയ്തു

കേരളത്തോട് ശത്രുതാപരമായ നിലപാട് സ്വീകരിച്ച് സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തിയ കേന്ദ്ര ബജറ്റിലെ സമീപനങ്ങൾക്കെതിരെ എൽഡിഎഫ് പ്രതിഷേധം. സംസ്ഥാന...

Read More >>
Top Stories










Entertainment News