ബസിൽ വെച്ച് പത്താം ക്ലാസ്സ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; കെഎസ്ആർടിസി കണ്ടക്ടർ അറസ്റ്റിൽ

ബസിൽ വെച്ച് പത്താം ക്ലാസ്സ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; കെഎസ്ആർടിസി കണ്ടക്ടർ അറസ്റ്റിൽ
Jun 28, 2025 10:52 PM | By Amaya M K

കൊല്ലം: (piravomnews.in) പോക്സോ കേസിൽ കെഎസ്ആർടിസി കണ്ടക്ടർ അറസ്റ്റിൽ. പുനലൂർ ഡിപ്പോയിലെ കണ്ടക്ടർ അജയഘോഷ് ആണ് പിടിയിൽ ആയത്.

ബസിൽ വെച്ച് പത്താം ക്ലാസ്സ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്. കുന്നിക്കോട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.

അതേസമയം പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ബസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സ്വകാര്യ ബസ് കണ്ടക്ടർക്കു മൂന്ന് വർഷം തടവും 50,000 രൂപ പിഴയും.

ആലക്കോട് വെള്ളാട്ടെ പറയൻകോട് വീട്ടിൽ പി.ആർ. ഷിജുവിനെയാണ്(36) തളിപ്പറമ്പ് ഫാസ്റ്റ്‌ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2023 നവംബർ 24നു രാവിലെ സ്‌കൂളിലേക്കു പോകുമ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം.

ആലക്കോടുനിന്ന് തളിപ്പറമ്പിലേക്കു വരുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായ ഷിജു പീഡിപ്പിക്കാൻ ശ്രമിച്ച വിവരം പെൺകുട്ടി അധ്യാപകരോടു പറയുകയും അവർ ബന്ധുക്കളെ അറിയിച്ച് പരാതി നൽകുകയുമായിരുന്നു. തുടർന്ന് അന്വേഷണം നടത്തി തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

KSRTC conductor arrested for sexually assaulting 10th grade student on bus

Next TV

Related Stories
പൂട്ടിയിട്ട വീടിന് സമീപത്ത്‌ മനുഷ്യന്റെ അസ്ഥി കണ്ടെത്തി

Jun 28, 2025 11:43 PM

പൂട്ടിയിട്ട വീടിന് സമീപത്ത്‌ മനുഷ്യന്റെ അസ്ഥി കണ്ടെത്തി

കാട്‌ വെട്ടിത്തെളിക്കുന്നതിനിടെ ശനിയാഴ്ച വൈകിട്ട് അഞ്ചോടെ വീടിന്റെ പുറകുവശത്തായി പല ഭാഗങ്ങളിലായാണ്‌ അസ്ഥി കണ്ടെത്തിയത്‌.സമീപത്തായി പഴകിയ കാവി...

Read More >>
കാണാതായ പതിനാലുകാരനെ കണ്ടെത്തി

Jun 28, 2025 11:38 PM

കാണാതായ പതിനാലുകാരനെ കണ്ടെത്തി

11.30 ആയിട്ടും ട്യൂട്ടോറിയിൽ എത്താത്തതിനെ തുടർന്നാണ് കാണാതായ വിവരം...

Read More >>
 വീട്ടുമുറ്റത്തു നിന്ന നാലുവയസുകാരന് തെരുവുനായയുടെ കടിയേറ്റു

Jun 28, 2025 11:16 PM

വീട്ടുമുറ്റത്തു നിന്ന നാലുവയസുകാരന് തെരുവുനായയുടെ കടിയേറ്റു

. മുത്തശ്ശി സരസമ്മയോടൊപ്പം നിൽക്കുകയായിരുന്ന കുട്ടിയെ പിന്നിൽ നിന്നു ഓടിവന്ന നായ...

Read More >>
സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം; രണ്ട് വയസുകാരന് ദാരുണാന്ത്യം, അച്ഛനും അമ്മയ്ക്കും പരിക്ക്

Jun 28, 2025 11:13 PM

സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം; രണ്ട് വയസുകാരന് ദാരുണാന്ത്യം, അച്ഛനും അമ്മയ്ക്കും പരിക്ക്

സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിയേറ്റ മുജീബ് മൗലവി-സഫിയ ദമ്പതിമാരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ...

Read More >>
 ഗൂഗിൾ-പേ വഴി കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസര്‍ വിജിലൻസ് പിടിയിൽ

Jun 28, 2025 11:09 PM

ഗൂഗിൾ-പേ വഴി കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസര്‍ വിജിലൻസ് പിടിയിൽ

ഇതനുസരിച്ച് പരാതിക്കാരൻ പിന്നീട് വില്ലേജ് ഓഫീസറെ ഫോണിൽ വിളിച്ചപ്പോൾ വാട്ട്സ് ആപ്പ് നമ്പർ നൽകിയ ശേഷം വസ്തുവിന്‍റെ വിവരം അയക്കാൻ പറയുകയും,...

Read More >>
മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ 68 വയസുകാരന്‍ അറസ്റ്റില്‍

Jun 28, 2025 11:00 PM

മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ 68 വയസുകാരന്‍ അറസ്റ്റില്‍

യുവതിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇടുക്കി കഞ്ഞിക്കുഴി പൊലീസാണ് പ്രതിയെ അറസ്റ്റ്...

Read More >>
Top Stories










https://piravom.truevisionnews.com/