---
title: "സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം; രണ്ട് വയസുകാരന് ദാരുണാന്ത്യം, അച്ഛനും അമ്മയ്ക്കും പരിക്ക്"
english_title: "Car hits scooter in accident; Two-year-old dies tragically, father and mother injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/299183/car-hits-scooter-in-accident-two-year-old-dies-tragically-father-and-mother-injured"
published_at: "2025-06-28T23:13:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686029fd358ad_accident.jpg"
keywords: []
---

# സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം; രണ്ട് വയസുകാരന് ദാരുണാന്ത്യം, അച്ഛനും അമ്മയ്ക്കും പരിക്ക്

> **Lead Summary:** മലപ്പുറം : കരുവാരകുണ്ടിൽ വാഹനാപകടത്തിൽ രണ്ട് വയസുകാരന് ദാരുണാന്ത്യം. പുളിക്കത്തൊടിക മുജീബ് മൗലവി - സഫിയ ദമ്പതിമാരുടെ മകൻ നഫ്ലാൻ ആണ് മരിച്ചത്.

## Article Content

മലപ്പുറം : കരുവാരകുണ്ടിൽ വാഹനാപകടത്തിൽ രണ്ട് വയസുകാരന് ദാരുണാന്ത്യം. പുളിക്കത്തൊടിക മുജീബ് മൗലവി - സഫിയ ദമ്പതിമാരുടെ മകൻ നഫ്ലാൻ ആണ് മരിച്ചത്.

സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിയേറ്റ മുജീബ് മൗലവി-സഫിയ ദമ്പതിമാരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം കണ്ണൂർ മാട്ടൂലിൽ ഓടികൊണ്ടിരുന്ന ബസിൽ ഡ്രൈവർക്കു നേരെ അക്രമം. ബസ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി . മുൻ വൈരാഗ്യത്തെ തുടർന്ന് നേരത്തെ ബസിൽ കയറി ഇരുന്ന ഒരാൾ ബസ് പുറപ്പെട്ട ശേഷം ഡ്രൈവറെ അക്രമിക്കുകയായിരുന്നു.ഏഴോം സ്വദേശിയായ ഡ്രൈവറാണ് അക്രമത്തിനിരയായത് കുടുതൽ വിവരങ്ങൾ ഒന്നും ലഭ്യമായില്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/299183/car-hits-scooter-in-accident-two-year-old-dies-tragically-father-and-mother-injured)