ഗൂഗിൾ-പേ വഴി കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസര്‍ വിജിലൻസ് പിടിയിൽ

 ഗൂഗിൾ-പേ വഴി കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസര്‍ വിജിലൻസ് പിടിയിൽ
Jun 28, 2025 11:09 PM | By Amaya M K

ഹരിപ്പാട്: ( piravomnews.in ) ഗൂഗിൾ-പേ വഴി കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസര്‍ വിജിലൻസ് പിടിയിൽ. കൃഷി ആനുകൂല്യം ലഭിക്കുന്നതിന് പഴയ സർവ്വേ നമ്പർ ആവശ്യപ്പെട്ട പരാതിക്കാരനിൽ നിന്നും ഗൂഗിൾ പേ വഴി ആയിരം രൂപ കൈക്കൂലി വാങ്ങിയ ഹരിപ്പാട് വില്ലേജ് ഓഫിസര്‍ പി കെ പ്രീതയെയാണ് വിജിലൻസ് പിടികൂടിയത്.

കേന്ദ്ര സർക്കാരിന്‍റെ ആഗ്രി സ്റ്റാക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന ആവശ്യത്തിനായി പരാതിക്കാരൻ വസ്തുവിന്‍റെ പഴയ സർവ്വേ നമ്പർ ആവശ്യപെട്ട് വില്ലേജ് ഓഫീസറുടെ ഔദ്യോഗിക ഫോണിലേക്ക് വിളിച്ചപ്പോൾ തിരക്കായതിനാൽ അടുത്ത ദിവസം വിളിക്കാൻ പറയുകയായിരുന്നു.

ഇതനുസരിച്ച് പരാതിക്കാരൻ പിന്നീട് വില്ലേജ് ഓഫീസറെ ഫോണിൽ വിളിച്ചപ്പോൾ വാട്ട്സ് ആപ്പ് നമ്പർ നൽകിയ ശേഷം വസ്തുവിന്‍റെ വിവരം അയക്കാൻ പറയുകയും, ഇതിലേക്ക് ഒരു ഫീസ് അടക്കണമെന്നും, തുക വാട്സ് ആപ്പ് വഴി അറിയിക്കാമെന്നും പറയുകയും ചെയ്തു. തുടര്‍ന്ന് ഗൂഗിൾ പേ നമ്പർ അയച്ചു കൊടുത്തതിനുശേഷം ആയിരം രൂപ അയക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

പരാതിക്കാരൻ ആലപ്പുഴ വിജിലൻസ് ഡിവൈഎസ്‌പിയെ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വിജിലൻസ് സംഘം നിരീക്ഷണത്തിനൊടുവിൽ ഗൂഗിൾ പേ വഴി പണം കൈപ്പറ്റിയ ശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ വില്ലേജ് ഓഫീസിന്‍റെ സമീപമുള്ള പാർക്കിലെ ഗ്രൗണ്ടിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി.

Village officer arrested by Vigilance for accepting bribe through Google Pay

Next TV

Related Stories
പൂട്ടിയിട്ട വീടിന് സമീപത്ത്‌ മനുഷ്യന്റെ അസ്ഥി കണ്ടെത്തി

Jun 28, 2025 11:43 PM

പൂട്ടിയിട്ട വീടിന് സമീപത്ത്‌ മനുഷ്യന്റെ അസ്ഥി കണ്ടെത്തി

കാട്‌ വെട്ടിത്തെളിക്കുന്നതിനിടെ ശനിയാഴ്ച വൈകിട്ട് അഞ്ചോടെ വീടിന്റെ പുറകുവശത്തായി പല ഭാഗങ്ങളിലായാണ്‌ അസ്ഥി കണ്ടെത്തിയത്‌.സമീപത്തായി പഴകിയ കാവി...

Read More >>
കാണാതായ പതിനാലുകാരനെ കണ്ടെത്തി

Jun 28, 2025 11:38 PM

കാണാതായ പതിനാലുകാരനെ കണ്ടെത്തി

11.30 ആയിട്ടും ട്യൂട്ടോറിയിൽ എത്താത്തതിനെ തുടർന്നാണ് കാണാതായ വിവരം...

Read More >>
 വീട്ടുമുറ്റത്തു നിന്ന നാലുവയസുകാരന് തെരുവുനായയുടെ കടിയേറ്റു

Jun 28, 2025 11:16 PM

വീട്ടുമുറ്റത്തു നിന്ന നാലുവയസുകാരന് തെരുവുനായയുടെ കടിയേറ്റു

. മുത്തശ്ശി സരസമ്മയോടൊപ്പം നിൽക്കുകയായിരുന്ന കുട്ടിയെ പിന്നിൽ നിന്നു ഓടിവന്ന നായ...

Read More >>
സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം; രണ്ട് വയസുകാരന് ദാരുണാന്ത്യം, അച്ഛനും അമ്മയ്ക്കും പരിക്ക്

Jun 28, 2025 11:13 PM

സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം; രണ്ട് വയസുകാരന് ദാരുണാന്ത്യം, അച്ഛനും അമ്മയ്ക്കും പരിക്ക്

സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിയേറ്റ മുജീബ് മൗലവി-സഫിയ ദമ്പതിമാരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ...

Read More >>
മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ 68 വയസുകാരന്‍ അറസ്റ്റില്‍

Jun 28, 2025 11:00 PM

മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ 68 വയസുകാരന്‍ അറസ്റ്റില്‍

യുവതിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇടുക്കി കഞ്ഞിക്കുഴി പൊലീസാണ് പ്രതിയെ അറസ്റ്റ്...

Read More >>
സമൂഹമാധ്യമം വഴി പരിചയപ്പെട്ട പതിമൂന്നുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരന് 30 വർഷം കഠിനതടവ്

Jun 28, 2025 10:57 PM

സമൂഹമാധ്യമം വഴി പരിചയപ്പെട്ട പതിമൂന്നുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരന് 30 വർഷം കഠിനതടവ്

പെൺകുട്ടിയുടെ വീടിന്‍റെ ലൊക്കേഷൻ കൈവശപ്പെടുത്തിയ പ്രതി എട്ടുവയസ്സുളള അനുജത്തി മാത്രം വീട്ടിലുള്ളപ്പോൾ അതിക്രമിച്ചു കയറി ബലാത്സംഗം...

Read More >>
Top Stories










https://piravom.truevisionnews.com/