- കവിത... താരകംപൂത്ത രാവിൽ
- താരകംപൂത്ത രാവിൻ്റെ മടിയിൽ
- താളംപിടിക്കുന്ന പൂന്തെന്നലിൻ
- താരാട്ടുകേട്ടു നിദ്രപൂകാൻ
- തുടിക്കുന്നു മാനസം പൂനിലാവിൽ
- പ്രണയാർദ്രമാകുന്ന നിമിഷങ്ങളെ
- പ്രസന്നമായുള്ളം തെളിയുമല്ലോ
- പ്രതിസന്ധികൾ വിസ്മരിച്ചുനീങ്ങും
- പ്രിയമുള്ള നിമിഷങ്ങൾ
- പങ്കുവെക്കും!
- ഓമൽപ്രതീക്ഷയിലൂയലാടും
- ഓരോ കിനാവുകൾ നെയ്തുകൂട്ടും,
- ഓർമ്മകളോളങ്ങളായുയരും
- ഓമലാളെന്നുടെ ചാരെയെത്തും!
- രാക്കിളിപ്പാട്ടിൻ്റെ മധുരഗീതം
- രാവിനെ സംഗീതവേദിയാക്കും,
- രമിക്കുന്ന രാവിൽ നിലാപ്പന്തലിൽ
- രാഗാർദ്ര നിമിഷങ്ങളാസ്വദിക്കും
- കവിതകളക്ഷരപ്പൂക്കളാകും
- കരളിലെ കനലിനെ കുളിരാക്കിടും
- കനിവിൻ്റെ തീർത്ഥം
- പകർന്നുനല്കും
- കഠിനഹൃദയങ്ങളലിയിച്ചിടും!.
- രചന ...മുകുന്ദൻ കുനിയത്ത്
poem tharakampootha ravil