ലോറികള്‍ കൂട്ടിയിടിച്ച് വഴിയാത്രക്കാരിയായ യുവതി മരിച്ചു

ലോറികള്‍ കൂട്ടിയിടിച്ച് വഴിയാത്രക്കാരിയായ യുവതി മരിച്ചു
Jun 27, 2025 08:46 PM | By Amaya M K

തൃശ്ശൂർ:(piraqvomnews.in) തൃശൂർ തലോര്‍ സെന്ററില്‍ ലോറികള്‍ കൂട്ടിയിടിച്ച് വഴിയാത്രക്കാരിയായ യുവതി മരിച്ചു. തലോർ സ്വദേശി 43 കാരിയായ ടാലി തോമസ് ആണ് മരിച്ചത്.

ടാലിയുടെ മകൾ അന്നക്കും ലോറി ഡ്രൈവർമാർക്കും പരിക്കേറ്റു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം ഉണ്ടായത്. തൈക്കാട്ടുശ്ശേരി ഭാഗത്തുനിന്ന് സംസ്ഥാന പാതയിലേക്ക് തിരിഞ്ഞ ലോറിയിൽ തൃശൂർ ഭാഗത്തുനിന്നു വന്ന ചരക്ക് ലോറി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ വഴിയാത്രക്കാരായ ടാലിയെയും മകളെയും ഒരു ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ടാലിയുടെ ജീവൻ രക്ഷിക്കാനായില്ല.

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സാണ് ടാലി. അപകടത്തിൽ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ കാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Young woman pedestrian dies after being hit by lorries

Next TV

Related Stories
വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കം അവസാനയാത്രയായി; കാർ മതിലിൽ ഇടിച്ച് അപകടം, നാല് വയസുകാരൻ മരിച്ചു

Jun 27, 2025 09:10 PM

വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കം അവസാനയാത്രയായി; കാർ മതിലിൽ ഇടിച്ച് അപകടം, നാല് വയസുകാരൻ മരിച്ചു

പിതാവ് റോണി ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു....

Read More >>
 മാങ്കുളം വലിയ പാറക്കുട്ടിയില്‍ അഴുകിയ മൃതദേഹം കണ്ടെത്തി

Jun 26, 2025 03:19 PM

മാങ്കുളം വലിയ പാറക്കുട്ടിയില്‍ അഴുകിയ മൃതദേഹം കണ്ടെത്തി

ഒഴുക്കില്‍പെട്ടത് കൊണ്ട് മൃതദേഹം കൂടുതല്‍ അഴുകിയിട്ടുണ്ട്. യുവാവിനായുള്ള തെരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം...

Read More >>
വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ സൈനികൻ അറസ്റ്റിൽ

Jun 26, 2025 03:01 PM

വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ സൈനികൻ അറസ്റ്റിൽ

സ്കൂട്ടറിലെത്തി വീട്ടമ്മയോട് വഴി ചോദിച്ച ശേഷം പ്രതി സ്വർണമാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ സി.സി.ടി..വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്...

Read More >>
മകൻ അമ്മയെ ചുട്ടുകൊന്നു ; അയൽവസിയായ യുവതിയേയും തീ കൊളുത്തി

Jun 26, 2025 10:48 AM

മകൻ അമ്മയെ ചുട്ടുകൊന്നു ; അയൽവസിയായ യുവതിയേയും തീ കൊളുത്തി

അയൽവാസി ലൊലിറ്ററ്റയ്ക്ക് (30) നേരെയും അക്രമം നടന്നു. പ്രതി മെൽവിൻ ഒളിവിൽ. എന്തിനാണ് അക്രമം നടത്തിയത് എന്നതിൽ വ്യക്തത വന്നിട്ടില്ല. ഇന്ന്...

Read More >>
മുളകുപൊടി വിതറി, സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കവർച്ചാശ്രമം

Jun 25, 2025 10:50 AM

മുളകുപൊടി വിതറി, സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കവർച്ചാശ്രമം

സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയിലാണ്. ജീവനക്കാരുടെ പരാതിയിൽ നാട്ടുകൽ പൊലീസ് അന്വേഷണം...

Read More >>
ശാരീരിക അസ്വസ്ഥത, പതിനാലുകാരി ഏഴ് മാസം ഗർഭിണി! പത്തൊൻപതുകാരൻ അറസ്റ്റിൽ

Jun 24, 2025 08:26 PM

ശാരീരിക അസ്വസ്ഥത, പതിനാലുകാരി ഏഴ് മാസം ഗർഭിണി! പത്തൊൻപതുകാരൻ അറസ്റ്റിൽ

പെൺകുട്ടിക്കു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണു സംഭവം പുറത്തറിയുന്നത്. രക്ഷിതാക്കൾ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു നടത്തിയ...

Read More >>
Top Stories










News Roundup






https://piravom.truevisionnews.com/