- കരിവീട്ടി നിറമുള്ള വിയർപ്പിന്റെ ചൂരുള്ള കരിന്തണ്ട നെ ന്നൊരു ഊരുമൂപ്പൻ.
- കോട്ടിട്ട ബൂട്ടിട്ട വെള്ളക്കാരുടെ വഴികാട്ടിയായുള്ള ഊരു മൂപ്പൻ.
- കാടും മേടും വെട്ടിത്തെളിച്ചൊരു വൃന്ദാവനമാക്കി പൂർവികന്മാർ.
- പച്ചപ്പിന്മേലാപ്പ് ചൂടിയെന്നുംതേയിലയും കാപ്പിത്തോട്ടങ്ങളും.
- വാഴയും നെല്ലും മരച്ചീനിയുംഏലവും വിളയുന്ന വയനാട്.
- പക്ഷികൾ വന്യമൃഗാദികളെല്ലാം സ്വൈര്യ വിഹാ രം നടത്തും വനങ്ങൾ.
- കുയിലിന്റെ പാട്ടും, മയിലിന്റെ നൃ ത്തവും, കാ ട്ട രുവിതൻ കളകളാരവം.
- ചൂളമടിക്കുന്ന കാറ്റിന്റെ ശീലുകൾ,നീളേ കിടക്കുന്ന ടാറിട്ട റോഡുകൾ. ആദിവാസി തൻ ഊരുകളുംഗോത്ര പൈതൃകങ്ങളും. കൊടുമല കുങ്കിയും ഭൂതഗണങ്ങളും വിഹരിച്ചിരുന്നൊരു മലനാട്.
- മല ദൈവങ്ങളും കുലദൈവങ്ങളും കാവുത്സവങ്ങളും തിറയാട്ടങ്ങളും.
- നിറപുത്തരിയും വാവുബലികളും കൊണ്ടാടു ന്നൊരു വയനാട്.
- നീലവാനങ്ങളെ ചുംബിച്ചുണർത്തുവാൻമല ശിബിരങ്ങളും ഘോര വനങ്ങളും.
- ജാതിയോ മതമോ നോക്കിടാതെ ഒരു സ്നേഹ കൂടാരം തീർത്തതിൽ.
- ഒരുമയോടെന്നും വാണിടുന്നു.വയനാടൻ മക്കളാം ഞങ്ങളെന്നും.
- രചന... മേരിക്കുട്ടി വയനാട്
pooem wayanad