---
title: "കവിത; എന്റെ "മലയാളം""
english_title: "Poem ente malayalam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/218440/poem-ente-malayalam"
published_at: "2024-07-08T22:16:00+05:30"
category: "Piravom Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668c1852a38d3_1000848089.jpg"
keywords: []
---

# കവിത; എന്റെ "മലയാളം"

> **Lead Summary:** > കവിത.... എന്റെ "മലയാളം"

## Article Content

> കവിത.... എന്റെ "മലയാളം"

സുന്ദരമാം പദവിന്യാസത്താൽ പാകിയൊരുക്കിടുമക്ഷരവൃന്ദം . ചാരുതയാലെമൊഴിയുന്നേരം, മലയാളത്തിൻഗന്ധമുതിർന്നു! മധുരോദാരമീ ഭാഷയതെന്നും ഹൃതിയിലുമാകേയോളംതുള്ളി, മാസ്മരഭാവമൊന്നേകീടുമ്പോൾ, കണ്ടുകൊതിച്ചുനിൽക്കുന്നു ഞാൻ. മലയാൺമ്മയ്ക്ക് ചാരുതയേറും മാസ്മരശീലുകൾ നൽകീടുമ്പോൾ . കാറ്റിൻ കൈയാലോളം തുള്ളിടും, കൊന്നപ്പൂവിൻ വസനംപോലെ. മലയാളത്തെയറിഞ്ഞീടാനായ് ചിത്തനിലാവലതീർത്തിടുന്നോ - രക്ഷരമുത്തുകൾ ഹൃത്തടമേറ്റി, തേടീടും ഞാനറിവിൻ വീഥികൾ. മലയാളത്തിൻ മധു നുകരാനായ് ശലഭമതായിപ്പാറീടുമ്പോൾ, മലയാളത്തിൻ ഗന്ധമറിഞ്ഞി ന്നെന്നുടെ മാനസകാന്തിയതേറ്റി. മലയാളത്തിൻ തരളിതഭാവം, മാടിവിളിപ്പതു ഞാനറിയുമ്പോൾ. മമ മനമെന്നും മധുകണമുണ്ടും, കനവുകൾ തേച്ചുമിനുക്കീടുന്നു . മലയാളത്തിന്നനശ്വരമണികൾ കോർത്തീടുന്നോരു മാലയ്ക്കായ്. വാസരമെന്ന കടൽത്തിരതന്നി - ലെൻ ഹൃത്തടമിന്നും തിരയുന്നു . , മലയാളത്തിൽ ശീലുകൾ മൂളി- പ്പാഞ്ഞീടുന്നളികളുമായിരം മഞ്ഞോലും മലർവാടികളിൽ, തുള്ളിത്തുള്ളിയപ്പൂവുകൾതോറും. മലയാളത്തിൻ ശീലാൽക്കോർത്ത്, ഹാരം തീർക്കാൻ മോഹമുദിപ്പൂ. മനമേഘപ്പൊൻതൂലികയാലേ, ഹൃത്തിൽക്കോറിയ കവിതകളെന്നും. മലയാളത്തിൽ താളമുണർത്തി, മനസ്സിൻതൂലിക പായുമ്പോൾ കരളിലായിരം നിനവിൻ താരം,ചിത്തക്കോണിലൊളിച്ചീടും മലയാളത്തിന്നക്ഷരവൃന്ദം തേടീടുന്നു മൽഹൃത്തടമെന്നും നിശീഥത്തിൻ , നൽമാസ്മരഭാവം പകർന്നീടുന്നാനിലാവുകളിൽ . മംഗളസൂനമുണർത്തിടുന്നെൻ, കേരളനാടിൻ പ്രകൃതീഭാവം. നർത്തനമാടും കാറ്റിൻ തിരകളി ലുലയും മലയാളത്തിൻഗന്ധം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/218440/poem-ente-malayalam)