- കവിത;കപടതയുടെ ലോകം
- നന്മയുള്ളോരു ദൈവത്തിൻ നാടിത്
- സത്യമുള്ളോരു ദേവാലയം .
- ഇന്നു നമ്മൾ കാണുന്ന കാഴ്ചകൾ
- കപടതയുടെ ഉത്സവമേളങ്ങൾ .
- കരിപുരണ്ടോരു ജീവിതനാടകം,
- കോമരങ്ങളും ആർത്തു ചിരിയ്ക്കുന്നു.
- സത്യധർമ്മങ്ങളില്ലാതെയായപ്പോൾ
- സ്നേഹബന്ധങ്ങൾ തലതാഴ്ത്തി നിൽക്കുന്നു.
- നീതികേടിൻ്റ പാഠപുസ്തകം എന്നും നമ്മൾ തുറന്നു നോക്കീടുന്നു.
- മാഫിയാകൾ അഴിഞ്ഞാടി നിൽക്കുമ്പോൾ
- കുടപിടിയ്ക്കുന്നു സ്വാർത്ഥമാനസർ .
- സ്നേഹബന്ധങ്ങൾ പരിശുദ്ധമാകണം ,
- സത്യത്തിൻ സ്ഥാനം ഉയർന്നു നിന്നീടണം .
- പ്രതീക്ഷകൾ ഇവിടെ പൂവണിഞ്ഞീടേണം ,
- നല്ലോരു കാലവും വന്നീടണം .
- അനിൽ പന്തപ്ലാവ് +91 88487 36584
poem kapadathayude lokam