കവിത... മിഴിനീർമഴയത്ത്
- എന്റെ പൊന്നിക്കായറിയാൻ
- ലൈലുവിന്റെയെഴുത്ത്
- മോന്റെ കണ്ണീർ കാണുവാനില്ലായെനിക്ക്കരുത്ത്
- പൊന്നുപോലെ നോക്കുമെന്ന്
- അന്നുറപ്പ് തന്ന് മിന്നുക്കെട്ടി
- പൊന്നുവിളയും നാട്ടിലേക്ക് പറന്ന്
- എത്ര നാളീയൊറ്റ മുറിയിൽ
- ഞാനുമെൻ കുഞ്ഞോനും
- പുത്രനായ കാര്യമൊന്നുമറിഞ്ഞ ഭാവമില്ലേ?
- അന്നു നമ്മൾ നെയ്തുകൂട്ടിയ പൊൻ കിനാക്കൾ മറന്നോ?
- വന്നു കാണാനെന്റെ ഖൽബും കാത്തിരിക്കയല്ലോ..
- അങ്ങറേബ്യ നാട്ടിൽ നിങ്ങൾ ചെന്നിറങ്ങിയനാളിൽ
- ഇങ്ങിവിടെക്കിടന്നു നീറിയേറിവന്ന കടത്താൽ...
- മോൻ വളർന്നു ഉപ്പയെച്ചോതിക്കുവാൻ തുടങ്ങി
- മെല്ലെ മെല്ലെ ഫോണെടുത്തു ചെവിയിൽ വച്ചു വിളിക്കും
- നിങ്ങളൊന്നു പോരുമോയിങ്ങോട്ടെനിക്കു കാണാൻ!
- മാങ്ങ ഉപ്പിലിട്ടു വച്ചിട്ടെത്ര മാസമായി?
- മോഹമുള്ളിൽ പൂത്തിരി കത്തുന്നുവോ ഒ
- ന്നാവാൻ രാഗമഴയായ് പെയ്തിറങ്ങാനിനിയുമെത്ര കാലം?
- ഇങ്ങു വന്നാൽ വീണുറങ്ങാൻ വീടൊരുക്കാൻ നോക്കാം
- വിങ്ങിവിങ്ങിയെത്ര നാളിനി തങ്ങുവാനീ കൂട്ടിൽ
- കുളിരണിഞ്ഞാലെൻ മനതാരൊന്നുണർന്നിരിക്കും
- എന്റെ മാരനെയോർത്ത് മിഴിനീർതൂവി ഞാൻ പ്രാർത്ഥിക്കും!
സമദ് മടവൂർ Ph-.854034342
poem mizhineermazhayath