#drowned | കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

#drowned | കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
Jul 7, 2024 05:19 AM | By Amaya M K

തൃശൂര്‍: (piravomnews.in) വാടാനപ്പള്ളി തളിക്കുളം തമ്പാന്‍കടവില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ കാണാതായി. 

നീലഗിരി പോനൂര്‍ ബോയ്‌സ് കമ്പനിയില്‍ സുരേഷ് കുമാറിന്റെ മകന്‍ അമന്‍ കുമാറി(21)നെയാണ് തിരകളില്‍ പെട്ട് കാണാതായത്. രത്തിനം ഐടി കമ്പനി ജീവനക്കാരനാണ്. 

അടിയൊഴുക്കും തീരക്കടലില്‍ കുഴികളുമുള്ള ഇവിടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍നിന്നുള്ള വിദ്യാര്‍ഥി ഉള്‍പ്പെടെ നാലു യുവാക്കള്‍ തിരയില്‍ പെട്ട് മുങ്ങിമരിച്ചിട്ടുണ്ട്.

കടലിന്റെ സ്വഭാവം അറിയാതെയാണ് അമന്‍ കുമാറും സംഘവും വെള്ളത്തില്‍ ഇറങ്ങിയത്. യുവാവിനെ കാണാതായതിനെ തുടര്‍ന്ന് അഴീക്കോട് തീരദേശ പൊലീസിന്റെ സ്പീഡ് ബോട്ട് തെരച്ചിലിനെത്തിയെങ്കിലും ശക്തമായ തിരയില്‍ ബോട്ടിന് സഞ്ചരിക്കാനായില്ല.

തുടര്‍ന്ന് ഫിഷറീസ് വകുപ്പിന്റെ ബോട്ടെത്തി തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. വാടാനപ്പള്ളി പൊലീസും നാട്ടുകാരും സ്ഥലത്തുണ്ട്. തീരദേശ പൊലീസ് കോസ്റ്റ് ഗാര്‍ഡിന്റെ സഹായം നേടിയിട്ടുണ്ട്.

A #young #man went #missing #while #bathing in the #sea

Next TV

Related Stories
 #Siddique | ബലാത്സം​ഗക്കേസിൽ സ്വയം ഹാജരാകാൻ തയ്യാറെന്ന് നടൻ സിദ്ദിഖ്

Oct 5, 2024 01:26 PM

#Siddique | ബലാത്സം​ഗക്കേസിൽ സ്വയം ഹാജരാകാൻ തയ്യാറെന്ന് നടൻ സിദ്ദിഖ്

അതുവരെ വിചാരണക്കോടതി മുന്നോട്ടുവെക്കുന്ന ഉപാധികളുടെകൂടി അടിസ്ഥാനത്തിൽ ഹർജിക്കാരന്റെ അറസ്റ്റ്‌ പാടില്ലെന്നും...

Read More >>
#Methipara | മെതിപാറ ലിഫ്റ്റ് ഇറിഗേഷൻ:പമ്പിങ് ആരംഭിച്ചു

Oct 5, 2024 01:19 PM

#Methipara | മെതിപാറ ലിഫ്റ്റ് ഇറിഗേഷൻ:പമ്പിങ് ആരംഭിച്ചു

മേഖലയിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതു സംബന്ധിച്ചു നിയമസഭയിൽ പ്രമേയം ഉന്നയിക്കുമെന്ന് അനൂപ് ജേക്കബ് എംഎൽഎ...

Read More >>
#shock | പാടത്ത് മീൻ പിടിക്കാൻ പോയപ്പോൾ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

Oct 5, 2024 01:00 PM

#shock | പാടത്ത് മീൻ പിടിക്കാൻ പോയപ്പോൾ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു

ഇരുവരെയും നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത്...

Read More >>
 #arrested | സ്ത്രീകൾക്ക് എഫ്ബിയിൽ അശ്ലീല വീഡിയോ അയച്ച ബിജെപിക്കാരനായ കണ്ടക്ടർ പിടിയിൽ

Oct 5, 2024 10:50 AM

#arrested | സ്ത്രീകൾക്ക് എഫ്ബിയിൽ അശ്ലീല വീഡിയോ അയച്ച ബിജെപിക്കാരനായ കണ്ടക്ടർ പിടിയിൽ

സ്വകാര്യ ബസ്‌ കണ്ടക്ടറായ മൂവാറ്റുപുഴ ആരക്കുഴ മുല്ലപടി കുഴിത്തടത്തിൽ വീട്ടിൽ എം ടിനോജിനെയാണ്‌ കൊച്ചി സിറ്റി സൈബർ പൊലീസ്‌ അറസ്റ്റ്‌...

Read More >>
#PudhupalliSadhu | കാടുകയറിയ പുതുപ്പള്ളി സാധുവിനെ കണ്ടെത്തി

Oct 5, 2024 10:46 AM

#PudhupalliSadhu | കാടുകയറിയ പുതുപ്പള്ളി സാധുവിനെ കണ്ടെത്തി

മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തു നിന്നാണ് ആനയെ കണ്ടെത്തിയത്. ആനയ്ക്ക് വലിയ പരിക്കുകളില്ലെന്നു വനപാലകർ...

Read More >>
#ArakawalShark | അറക്കവാൾ സ്രാവ്‌ സംരക്ഷണം: ശാസ്‌ത്രസംഗമം 17ന്‌

Oct 5, 2024 10:40 AM

#ArakawalShark | അറക്കവാൾ സ്രാവ്‌ സംരക്ഷണം: ശാസ്‌ത്രസംഗമം 17ന്‌

നാല് അറക്കവാൾ സ്രാവിനങ്ങൾ ഇന്ത്യയിൽ കാണപ്പെടുന്നതായാണ് റിപ്പോർട്ട്‌. എന്നാൽ, കഴിഞ്ഞ കുറച്ച്‌ പതിറ്റാണ്ടുകളായി ഇവയിൽ ഒന്നിനെമാത്രമാണ് ഇന്ത്യൻ...

Read More >>
Top Stories










News Roundup