---
title: "#missing | പ്ലസ് ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി "
english_title: "#Complaint of #missing #plustwo #student"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/217919/complaint-of-missing-plustwo-student"
published_at: "2024-07-06T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6689620158f73_death3.jpg"
keywords: []
---

# #missing | പ്ലസ് ടു വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി 

> **Lead Summary:** മലപ്പുറം: തിരൂരിൽ പ്ലസ് ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. തിരൂർ അന്നാര സ്വദേശി ഡാനിഷ് മുഹമ്മദിനെയാണ് കാണാതായത്.

## Article Content

മലപ്പുറം: തിരൂരിൽ പ്ലസ് ടു വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. തിരൂർ അന്നാര സ്വദേശി ഡാനിഷ് മുഹമ്മദിനെയാണ് കാണാതായത്.

തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിലെ വിദ്യാർഥിയാണ്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സ്കൂളിലേക്കാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.

വൈകിട്ട് തിരിച്ചെത്താത്തതിനെതുടര്‍ന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ തിരൂർ പൊലീസ് അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/217919/complaint-of-missing-plustwo-student)