---
title: "#Mulanturuthi | മുളന്തുരുത്തി സാമൂഹികാരോഗ്യ കേന്ദ്രം: സൗകര്യങ്ങളുണ്ട്; ഡോക്ടർമാരില്ല "
english_title: "#Mulanturuti #Social #Health #Centre: #Facilities are #available; There are no #doctors"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/217349/mulanturuti-social-health-centre-facilities-are-available-there-are-no-doctors"
published_at: "2024-07-04T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686b9c027eba_mulan.jpg"
keywords: []
---

# #Mulanturuthi | മുളന്തുരുത്തി സാമൂഹികാരോഗ്യ കേന്ദ്രം: സൗകര്യങ്ങളുണ്ട്; ഡോക്ടർമാരില്ല 

> **Lead Summary:** **മുളന്തുരുത്തി :** കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഉണ്ടെങ്കിലും ചികിത്സിക്കാൻ ഡോക്ടർമാരും ജീവനക്കാരുമില്ലാതെ മുളന്തുരുത്തി സാമൂഹികാരോഗ്യ കേന്ദ്രം.

## Article Content

**മുളന്തുരുത്തി :** കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഉണ്ടെങ്കിലും ചികിത്സിക്കാൻ ഡോക്ടർമാരും ജീവനക്കാരുമില്ലാതെ മുളന്തുരുത്തി സാമൂഹികാരോഗ്യ കേന്ദ്രം.

ഒരു കാലത്ത് പ്രസവശുശ്രൂഷയും കിടത്തി ചികിത്സയും പോസ്റ്റ്മോർട്ടവും വരെ നടന്നിട്ടുള്ള ആശുപത്രിയിൽ നിലവിൽ അടിയന്തിര ഘട്ടങ്ങളിൽ പ്രാഥമിക ചികിത്സ നൽകാൻ പോലും മുഴുവൻ സമയം ഡോക്ടറില്ല.

എക്സ്റേ, ഇസിജി, ഫിസിയോതെറപ്പി, 30 കിടക്കയോടു കൂടിയ വാർഡുകൾ, പാലിയേറ്റീവ് കെയർ എന്നിങ്ങനെ സൗകര്യങ്ങൾ ഏറെയുണ്ടെങ്കിലും ആവശ്യത്തിനു ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കാത്തതാണ് ആശുപത്രിയുടെ ദുരവസ്ഥയ്ക്കു കാരണം.

നിലവിൽ എൻഎച്ച്എമ്മിന്റെ അടക്കം 3 ഡോക്ടർമാരാണ് ആകെയുള്ളത്. കൂടാതെ ഡെന്റൽ ഡോക്ടറുടെയും ലൂർദ് ആശുപത്രിയുടെ സഹകരണത്തിൽ ആഴ്ചയിൽ 2 ദിവസം ഓർത്തോ ഡോക്ടറുടെയും സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഇവർ ഉച്ചയ്ക്ക് 2 വരെ മാത്രമേ ഉണ്ടാകൂ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/217349/mulanturuti-social-health-centre-facilities-are-available-there-are-no-doctors)