അധോമുഖം;കവിത
- (piravmnews) ചേലെഴും കുഞ്ഞുതാരമായി
- നന്മതൻ വാനിൽപ്പിറന്നു
- അതിരറ്റൊരാകാശം മോഹിച്ചുയരവേ
- ചിറകറ്റു താഴെപ്പതിച്ചു. മിഴിതെറ്റിപ്പതിച്ചൊരു
- കണ്ണാടി എനിക്കൊരു ജ്വാലമുഖിയായി.
- കാറ്റുറങ്ങാത്ത മുളംകാടുപോൽ
- ആടിയുലഞ്ഞുപോയി ചിത്തം.
- ചാറ്റൽമഴയിൽ നനഞ്ഞുനോക്കി
- വികൃതമാം കളങ്കംകഴുകാൻ.
- എന്നിലടിഞ്ഞ അധോമുഖത്തെ
- ഇന്നെന്തുപേർ ചൊല്ലിവിളിക്കും? മ
- ഴയെപേറുന്നൊരാകാശം പോൽ
- അപരലിംഗത്തെ ഉള്ളിലിന്നേറ്റ്
- എന്നിലെ പെണ്മയിലലിയാൻ
- എനിക്ക് കൂട്ടായി കാലംമാത്രം.
- സ്വാതന്ത്ര്യത്തിൻ ശംഖുനാദമോ
- സാന്ത്വനത്തിൻ മന്ദഹാസമോ
- ഇന്നീ സഹജയുടെ മുൻപിലില്ല.
- നിയതിയായ് വ്യർത്ഥമാം ജീവിതം
- കാവ്യബിംബങ്ങളില്ലാത്ത, ഭാവതാളങ്ങളില്ലാത്ത,
- വൃത്താലങ്കാരമില്ലാതെഴുതി യോരീ,
- ചെറുകവിത കാലമേ നിനക്കേകീടാം ഞാൻ
- രചന അശ്വതി മനോജ്
poem adhomuham