---
title: "#highcourt | മഴുവന്നൂർ സെന്റ് തോമസ് പള്ളിയിൽ ശ്വാസികളുടെ കടുത്ത പ്രതിഷേധം;കോടതിവിധി നടപ്പാക്കാതെ പൊലീസ് പിൻവാങ്ങി"
english_title: "St. Thomas Church, #Mazhuvannoor #protested #heavily by #Swasis; #Police #retreated #without #implementing the #court order"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/214996/st-thomas-church-mazhuvannoor-protested-heavily-by-swasis-police-retreated-without-implementing-the-court-order"
published_at: "2024-06-26T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667b8f95a2023_court.jpg"
keywords: []
---

# #highcourt | മഴുവന്നൂർ സെന്റ് തോമസ് പള്ളിയിൽ ശ്വാസികളുടെ കടുത്ത പ്രതിഷേധം;കോടതിവിധി നടപ്പാക്കാതെ പൊലീസ് പിൻവാങ്ങി

> **Lead Summary:** **കോലഞ്ചേരി :** മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ പള്ളിയിൽ വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് കോടതിവിധി നടപ്പാക്കാതെ പൊലീസ് പിൻവാങ്ങി.

## Article Content

**കോലഞ്ചേരി :** മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ പള്ളിയിൽ വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് കോടതിവിധി നടപ്പാക്കാതെ പൊലീസ് പിൻവാങ്ങി.

ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാനെത്തുമെന്ന് അറിഞ്ഞതിനെ തുടർന്ന് പള്ളിക്കകത്തും പുറത്തുമായി യാക്കോബായ വിശ്വാസികൾ നിലയുറപ്പിച്ചിരുന്നു.

പെരുമ്പാവൂർ എഎസ്‌പി മോഹിത് റാവത്തിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും റവന്യു ഉദ്യോഗസ്ഥരും ചൊവ്വ രാവിലെ ആറോടെ വിധി നടപ്പാക്കാനായി എത്തി. എന്നാൽ, പള്ളിയുടെ പ്രധാന കവാടത്തിൽ നിലയുറപ്പിച്ച വിശ്വാസികളെ അനുനയിപ്പിക്കാനായില്ല.

സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികൾ പ്രതിഷേധിച്ചു. യാക്കോബായ സഭ ട്രസ്റ്റി തമ്പു തുകലൻ, മാത്യൂസ് മാർ അഫ്രേം മെത്രാപോലീത്ത എന്നിവരും സ്ഥലത്തെത്തിയിരുന്നു.

ഓർത്തഡോക്സ് പക്ഷത്തിലെ വിശ്വാസികൾ ആരും പള്ളിയിലേക്ക് എത്തിയില്ല. പള്ളി സംരക്ഷിക്കാനുള്ള പ്രതിഷേധം ശക്തമാക്കുമെന്ന് യാക്കോബായ വിഭാ​ഗം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/214996/st-thomas-church-mazhuvannoor-protested-heavily-by-swasis-police-retreated-without-implementing-the-court-order)