മൂന്നാം തരംഗം; സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ്-19

മൂന്നാം തരംഗം; സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ്-19
Jan 18, 2022 06:03 PM | By Piravom Editor

തിരുവനന്തപുരം.... സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസര്‍ഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 80,740 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,69,422 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,64,003 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5419 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 944 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,42,512 കോവിഡ് കേസുകളില്‍, 3.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 83 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,026 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 165 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,522 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 579 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 215 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7303 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 785, കൊല്ലം 989, പത്തനംതിട്ട 558, ആലപ്പുഴ 119, കോട്ടയം 159, ഇടുക്കി 283, എറണാകുളം 2468, തൃശൂര്‍ 209, പാലക്കാട് 222, മലപ്പുറം 174, കോഴിക്കോട് 574, വയനാട് 137, കണ്ണൂര്‍ 391, കാസര്‍ഗോഡ് 235 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,42,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,36,013 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Kovid-19 for 28,481 people in the state today

Next TV

Related Stories
#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

Apr 26, 2024 10:15 AM

#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

റൂറൽ ജില്ലയിൽ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം, കുന്നത്തുനാട് എന്നീ ആറ് സബ് ഡിവിഷനുകളിലായി 1538 ബൂത്തുകളുണ്ട്‌. വോട്ടിങ്‌...

Read More >>
#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

Apr 26, 2024 10:08 AM

#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

10 ദിവസം നീണ്ട നവീകരണ കലശചടങ്ങുകൾ, പുനഃപ്രതിഷ്ഠ എന്നിവയ്ക്കുശേഷം പകൽ ധ്വജപ്രതിഷ്ഠ...

Read More >>
 #Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Apr 26, 2024 10:05 AM

#Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കഴിഞ്ഞ ഫെബ്രുവരി 12നാണ് സ്ഫോടനമുണ്ടായത്. പ്രതികളുടെ ജാമ്യം മുമ്പ്‌ ഹൈക്കോടതി...

Read More >>
#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

Apr 26, 2024 09:57 AM

#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

കെട്ടിടത്തിന് ചുറ്റും പ്രത്യേകം ലൈറ്റുകളും നിരീക്ഷണ ക്യാമറയും ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണുന്ന ജൂൺ നാലുവരെ ശക്തമായ പൊലീസ് കാവലിലായിരിക്കും...

Read More >>
#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

Apr 26, 2024 09:53 AM

#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവയുടെ ലക്ഷണം കണ്ടാൽ സ്വയംചികിത്സ ചെയ്യാതെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്ന് നാട്ടുകാർക്ക് അറിയിപ്പ്...

Read More >>
 #election | തെരഞ്ഞെടുപ്പിന് സജ്ജമായി പോളിങ് സ്‌റ്റേഷനുകള്‍

Apr 26, 2024 09:46 AM

#election | തെരഞ്ഞെടുപ്പിന് സജ്ജമായി പോളിങ് സ്‌റ്റേഷനുകള്‍

ചൂര്‍ണിക്കര നിര്‍മല ഇഎംഎച്ച്എസ്എസ് വനിത ഉദ്യോഗസ്ഥര്‍ മാത്രം നിയന്ത്രിക്കുന്ന പോളിങ്...

Read More >>
Top Stories