ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം; പിറവത്ത് സിഎഫ് എല്‍ ടി സി തുറക്കും

ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം; പിറവത്ത് സിഎഫ് എല്‍ ടി സി തുറക്കും
Jan 18, 2022 05:46 PM | By Piravom Editor

കൊച്ചി.... ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം; 22 കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 13 ഡോക്ടര്‍മാരടക്കം 23 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

വ്യാപനം രൂക്ഷമായ ഇടങ്ങളില്‍ അടിയന്തിരമായി സിഎഫ് എല്‍ ടി സി കള്‍ തുറക്കാനാണ് ജില്ലഭരണകൂടങ്ങളുടെ തീരുമാനം. മധ്യകേരളത്തില്‍ പ്രധാനമായും എറണാകുളം ജില്ലയില്‍ പിടിവിട്ട് കുതിക്കുകയാണ് കൊവിഡ്. ജില്ലയില്‍ നിലവിലുള്ളത് 22 കൊവിഡ് ക്ലസ്റ്ററുകള്‍. ഇതില്‍ 11 ഉം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍. കൊച്ചി നഗരത്തിലെ പ്രമുഖ കോളേജുകളിലും ക്ലസ്റ്ററുകളാണ്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 23 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സൂപ്രണ്ട് അടക്കം 13 ഡോക്ടര്‍മാര്‍ക്കും 10 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുമാണ് രോഗബാധ. പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ എസ്എച്ച്ഒയും എസ്‌ഐയും ഉള്‍പ്പെടെ 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ 50 പൊലീസുകാര്‍ രോഗബാധിതരാണ്.

വ്യാപനം രൂക്ഷമായ പിറവം, മൂവാറ്റുപുഴ, കോതമംഗലം, പറവൂര്‍, പള്ളുരുത്തി എന്നിവിടങ്ങളില്‍ അടിയന്തിരമായി സിഎഫ്എല്‍ടിസികള്‍ തുറക്കും. മന്ത്രി പി.രാജീവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. തൃശൂര്‍, ആലപ്പുഴ ജില്ലകളിലും സ്ഥിതി വിഭിന്നമല്ല. ഗവ.എഞ്ചിനീയറിംഗ് കോളേജ് ഉള്‍പ്പെടെ 13 ഇടങ്ങളിലാണ് തൃശൂരില്‍ ക്ലസ്റ്ററുകള്‍. ആലപ്പുഴയിലും രോഗബാധിതരുടെ എണ്ണം കൂടുന്നു. അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്ലസ്റ്ററുകളായി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ സിഎഫ്എല്‍ടിസികള്‍ തുറക്കാന്‍ ജില്ലഭരണകൂടം തീരുമാനിച്ചു

Kovid outbreak in the district is high; District Administration decides to open CFLTC in Piravom

Next TV

Related Stories
അക്ഷരോത്സവം - 2022 സംഘടിപ്പിച്ചു

May 23, 2022 06:00 PM

അക്ഷരോത്സവം - 2022 സംഘടിപ്പിച്ചു

അക്ഷരലോകത്തിലേക്ക് ഇറങ്ങിച്ചെന്ന് അക്ഷരങ്ങളെ തൊട്ടറിയുന്നതിനും കളികളിലൂടെയും പാട്ടിലൂടെയും അക്ഷരങ്ങളെ സ്വന്തം കൈക്കുള്ളിലാക്കാനും...

Read More >>
വെള്ളരിൽ കേരളാ പേപ്പർമിൽ ഇന്ന് മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യും

May 19, 2022 06:54 AM

വെള്ളരിൽ കേരളാ പേപ്പർമിൽ ഇന്ന് മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യും

ദിനപത്രങ്ങള്‍, പുസ്തകങ്ങള്‍, മാഗസിനുകള്‍, നോട്ട്ബുക്കുകള്‍ എന്നിവയ്ക്ക് ആവശ്യമായ ന്യൂസ് പ്രിന്റ് നല്‍‍കുക എന്ന ലക്ഷ്യത്തോടെയാണ് കോട്ടയം...

Read More >>
മോഹൻലാലിന് ഇഡി നോട്ടിസ്

May 14, 2022 06:45 PM

മോഹൻലാലിന് ഇഡി നോട്ടിസ്

പുരാവസ്തുതട്ടിപ്പിലൂടെ കോടികൾ തട്ടിയ മോൻസൺ മാവുങ്കലിനെതിരേയുള്ള കേസിൽ വിവരങ്ങൾ തേടുന്നതിനായി ആണ് മോഹൻലാലിനോട് ഹാജരാക്കാൻ ഇ.ഡി. നിർദ്ദേശം...

Read More >>
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു

May 14, 2022 06:26 PM

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാജിവെച്ചു

ബിജെപി നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി. ഇന്നലെ അദ്ദേഹം ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അദ്ധ്യക്ഷൻ...

Read More >>
അഘോരി സന്യാസി പ്രമുഖൻ ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ (മഹാകാൽ ബാബ) തിരുവനന്തപുരത്ത്; ആരാണ് അഘോരികൾ കാണാം

May 14, 2022 05:47 PM

അഘോരി സന്യാസി പ്രമുഖൻ ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ (മഹാകാൽ ബാബ) തിരുവനന്തപുരത്ത്; ആരാണ് അഘോരികൾ കാണാം

അഘോരി സന്യാസികളുടെ കുലപതിയായ മഹാകാൽ ബാബ എന്നറിയപ്പെടുന്ന ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ തലസ്ഥാനത്ത് എത്തിയത്. വേളി റെയിൽവേ സ്റ്റേഷനിൽ എത്തിയ...

Read More >>
പുഴ നിറഞ്ഞു,അംഗന്‍വാടി അധ്യാപിക ഒരു ദിവസം മുഴുവന്‍ ആദിവാസി ഊരില്‍ കുടുങ്ങി

May 12, 2022 07:51 PM

പുഴ നിറഞ്ഞു,അംഗന്‍വാടി അധ്യാപിക ഒരു ദിവസം മുഴുവന്‍ ആദിവാസി ഊരില്‍ കുടുങ്ങി

ശക്തമായ മഴ തുടങ്ങിയത്. രണ്ട് മണിയോടെ അംഗന്‍വാടി അടച്ച്‌ വീട്ടിലേക്ക് മടങ്ങാനൊരുങ്ങവെ നല്ലതണ്ണിയാറില്‍ വെള്ളം പൊങ്ങി. മൊബൈല്‍ റേഞ്ച് കൂടി...

Read More >>
Top Stories