#accident | ടൂറിസ്റ്റ് ബസ് അപകടം: 20 യാത്രക്കാർ, മറിഞ്ഞത് 50 അടി താഴ്ചയിലേക്ക്, വൻദുരന്തം ഒഴിവായത് തലനാരിഴക്ക്

#accident | ടൂറിസ്റ്റ് ബസ് അപകടം: 20 യാത്രക്കാർ, മറിഞ്ഞത് 50 അടി താഴ്ചയിലേക്ക്, വൻദുരന്തം ഒഴിവായത് തലനാരിഴക്ക്
Jun 23, 2024 07:24 PM | By Amaya M K

തൊടുപുഴ : (piravomnews.in) തൊടുപുഴയിൽ കഴിഞ്ഞ ദിവസം ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് യാത്രികർ.

20 യാത്രക്കാർ ആണ് ബസിലുണ്ടായിരുന്നത്. എല്ലാവരും ഉറക്കത്തിലും. ഞെട്ടിയുണരുമ്പോൾ റോഡിൽ നിന്നും ഒരു വശത്തേയ്ക്ക് മറിഞ്ഞ് കിടക്കുന്ന വാഹനം.

തൊട്ടുമുന്നിലെ കൽക്കെട്ടിന് താഴെയായി 50 അടിയിലേറെ താഴ്ചയിലുള്ള ഗർത്തവും. ഇന്നലെ ഉച്ചയ്ക്ക് പാലാ - തൊടുപുഴ റൂട്ടിൽ കുറിഞ്ഞിക്ക് സമീപത്തെ വളവിലായി മറിഞ്ഞ അന്തർ സംസ്ഥാന സർവീസ് ബസിന്റെ അവസ്ഥയാണിത്.

ബാംഗ്ലൂര്‍-തിരുവല്ല റോഡില്‍ സര്‍വീസ് നടത്തുന്ന സൂരജ് ട്രാവല്‍സിന്റെ ബസ് കുറിഞ്ഞിയിലെ കുഴുവേലി വളവെന്ന കൊടുംവളവില്‍ ശനിയാഴ്ച ഉച്ചയോടെയാണ് മറിഞ്ഞത്.

കനത്ത മഴയിൽ റോഡിലെ വളവിൽ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വളവില്‍ മറിയുകയായിരുന്നു. തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായത്. രണ്ടര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തിനൊടുവിലാണ് ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയത്.

അപകടത്തിൽ റോഡരികിലെ വൈദ്യുതി തൂണ് ഒടിഞ്ഞ് പ്രദേശത്തെ വൈദ്യുതി മുടങ്ങി. വൈദ്യുതി കമ്പികള്‍ താഴ്ന്ന് ബസില്‍ മുട്ടുന്ന രീതിയിലായിരുന്നു. വൈദ്യുതി മുടങ്ങിയതും അപകടം ഒഴിവാക്കി.

ബസിന്റെ മുകളില്‍ കയറി നിന്ന് ചില്ല് തകര്‍ത്താണ് യാത്രക്കാരെ പുറത്തെത്തിച്ചത്. ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. പെട്ടന്ന് തന്നെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. പലതവണ അപകടമുണ്ടായ സ്ഥലമാണിതെന്ന് നാട്ടുകാര്‍ പറയുന്നു.

#Tourist bus #accident: 20 #passengers, #overturned 50 feet, #narrowly #escaped #disaster

Next TV

Related Stories
#koothattukulam | ഇലച്ചായ ചിത്രങ്ങൾ പുനരുദ്ധരിച്ച് കോഴിപ്പിള്ളി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ്

Jun 28, 2024 10:54 AM

#koothattukulam | ഇലച്ചായ ചിത്രങ്ങൾ പുനരുദ്ധരിച്ച് കോഴിപ്പിള്ളി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ്

തുടർന്നാണ് ഇലച്ചായംകൊണ്ട് മനോഹരമാക്കിയത്. സാധാരണ ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഐക്കണോഗ്രാഫിയിലാണ് വരയും...

Read More >>
 #fakeforeignwatches | ഒമ്പതിനായിരത്തിലേറെ വ്യാജ 
വിദേശ വാച്ചുകൾ പിടികൂടി

Jun 28, 2024 10:50 AM

#fakeforeignwatches | ഒമ്പതിനായിരത്തിലേറെ വ്യാജ 
വിദേശ വാച്ചുകൾ പിടികൂടി

റാഡോ, ടിസോട്ട്, ജി ഷോക്ക്, കാസിയോ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ലക്ഷങ്ങൾ വിലയുള്ള വാച്ചുകളുടെ ഒറിജിനലിനെ വെല്ലുന്ന വ്യാജ പതിപ്പുകളാണ്‌...

Read More >>
#crime | മൂന്ന് വയസുകാരനോട് അമ്മയുടെ രണ്ടാനച്ഛൻ്റെ ക്രൂരത ; ചായ ഒഴിച്ച് പൊള്ളിച്ചു

Jun 28, 2024 10:30 AM

#crime | മൂന്ന് വയസുകാരനോട് അമ്മയുടെ രണ്ടാനച്ഛൻ്റെ ക്രൂരത ; ചായ ഒഴിച്ച് പൊള്ളിച്ചു

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ജോലിക്കു പോയിരുന്ന അമ്മ എത്തിയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോഴും...

Read More >>
#accident | തടിലോറിയിൽ ഇടിച്ച് ജീപ്പ് വീടിന്റെ മതില്‍ തകര്‍ത്ത് തലകീഴായി മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Jun 28, 2024 10:19 AM

#accident | തടിലോറിയിൽ ഇടിച്ച് ജീപ്പ് വീടിന്റെ മതില്‍ തകര്‍ത്ത് തലകീഴായി മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്നു ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. എതിര്‍ ദിശയില്‍ തടി കയറ്റിവന്ന ലോറിയില്‍ തട്ടി നിയന്ത്രണം...

Read More >>
#accident | ട്രെയിനിൽ ഓടികയറാൻ ശ്രമിക്കവെ അപകടം,വയോധികയ്ക്ക് രക്ഷകനായത് ആർപിഎഫ് ഉദ്യോഗസ്ഥൻ

Jun 28, 2024 10:08 AM

#accident | ട്രെയിനിൽ ഓടികയറാൻ ശ്രമിക്കവെ അപകടം,വയോധികയ്ക്ക് രക്ഷകനായത് ആർപിഎഫ് ഉദ്യോഗസ്ഥൻ

സ്ത്രീയെ പ്ലാറ്റ്ഫോമിലേക്കു വലിച്ചുകയറ്റുകയായിരുന്നു. തുടർന്ന് ട്രെയിൻ നിർത്തിച്ച് ഇവരെ ട്രെയിനിൽ കയറ്റുകയായിരുന്നു. ആർപിഎഫ് ഉദ്യോഗസ്ഥനായ...

Read More >>
#Bhuthankett | ഭൂതത്താൻകെട്ടിൽ അപൂർവയിനം പാതാള തവളയെ കണ്ടെത്തി

Jun 28, 2024 09:56 AM

#Bhuthankett | ഭൂതത്താൻകെട്ടിൽ അപൂർവയിനം പാതാള തവളയെ കണ്ടെത്തി

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇവ കേരളത്തിൽ അപൂർവമായി കാണപ്പെടുന്നതാണെന്ന് പ്രശസ്ത വന്യജീവി ശാസ്ത്രജ്ഞൻ ഡോ. ആർ സുഗതൻ...

Read More >>
Top Stories

News Roundup