---
title: " #generator | എറണാകുളം ഗവ. മെഡിക്കൽ കോളേജിന് പുതിയ ജനറേറ്റർ"
english_title: "#Ernakulam #Govt. #New #generator for #medical #college"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/215592/ernakulam-govt-new-generator-for-medical-college"
published_at: "2024-06-28T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e384dc88fc_generator.jpg"
keywords: []
---

#  #generator | എറണാകുളം ഗവ. മെഡിക്കൽ കോളേജിന് പുതിയ ജനറേറ്റർ

> **Lead Summary:** **കളമശേരി : ** എറണാകുളം ഗവ. മെഡിക്കൽ കോളേജിന് 750 കെവിഎയുടെ പുതിയ ജനറേറ്റർ എത്തി.

## Article Content

**കളമശേരി : ** എറണാകുളം ഗവ. മെഡിക്കൽ കോളേജിന് 750 കെവിഎയുടെ പുതിയ ജനറേറ്റർ എത്തി.

നിലവിൽ 20 വർഷം പഴക്കമുള്ള രണ്ട് 1000 കെവിഎ ജനറേറ്ററുകളാണ് ആശുപത്രിയിലുള്ളത്. വൈദ്യുതി മുടങ്ങുമ്പോൾ ഐസിയു, ഓപ്പറേഷൻ തിയറ്ററുകൾ, ഡയാലിസിസ് യൂണിറ്റ് എന്നിവയുടെ പ്രവർത്തനം നിലയ്ക്കാതിരിക്കുന്നതിനാണ് പുതിയ ജനറേറ്റർകൂടി പ്രവർത്തനസജ്ജമാക്കുന്നത്.

മെഡിക്കൽ കോളേജ് വികസനത്തിന്റെ ഭാഗമായി ഉയർന്നതോതിൽ വൈദ്യുതി ഉപയോഗിക്കുന്ന നിരവധി നൂതന മെഷീനുകൾ ആശുപത്രിയിൽ പുതുതായി പ്രവർത്തിക്കുന്നുണ്ട്.

84 ലക്ഷം രൂപയുടെ ജനറേറ്ററും പാനൽ ബോർഡ്, ഫൗണ്ടേഷൻ, എക്സ്ഹോസ്റ്റ് പൈപ്പ്, കെട്ടിടം എന്നിവ ഉൾപ്പെടെ 1.6 കോടി രൂപയാണ് ചെലവുവരുന്നത്. പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ജനറേറ്റർ സ്ഥാപിക്കുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/215592/ernakulam-govt-new-generator-for-medical-college)