---
title: "#constructionbroke | വീട് പ്രവൃത്തിക്കിടെ ഷോ വാൾ തകർന്നു; രണ്ടുപേർക്ക് പരിക്ക്"
english_title: "The show wall was #broken #during #house #work; Two #people were #injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/212551/the-show-wall-was-broken-during-house-work-two-people-were-injured"
published_at: "2024-06-16T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666e8f8079320_injured.jpg"
keywords: []
---

# #constructionbroke | വീട് പ്രവൃത്തിക്കിടെ ഷോ വാൾ തകർന്നു; രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** മലപ്പുറം : വീ​ട് പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നി​ട​യി​ൽ ഷോ ​വാ​ൾ ത​ക​ർ​ന്ന് വീ​ണ് ര​ണ്ട് കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

## Article Content

മലപ്പുറം : വീ​ട് പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നി​ട​യി​ൽ ഷോ ​വാ​ൾ ത​ക​ർ​ന്ന് വീ​ണ് ര​ണ്ട് കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

വ​ണ്ടൂ​ർ പൂ​ള​ക്ക​ൽ മാ​ങ്ങാ​തൊ​ടി വി​നീ​ഷ്, മാ​ങ്ങാ​തൊ​ടി മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. ഇ​വ​രെ ആ​ദ്യം വ​ണ്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ 7.30 ഓ​ടെ​യാ​ണ് സം​ഭ​വം.

പൂ​ള​ക്ക​ൽ അം​ഗ​ൻ​വാ​ടി​ക്കു സ​മീ​പ​ത്തെ പാ​ട്ട​ശ്ശേ​രി സ​ജീ​വി​ന്റെ വീ​ടി​ന്റെ ര​ണ്ടാം നി​ല​യു​ടെ മു​ക​ളി​ൽ പ​ണി​ത ഷോ​വാ​ളാ​ണ് ത​ക​ർ​ന്ന​ത്.

ഇ​ത് ഇ​രു​വ​രു​ടെ​യും ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഇ​വ​രോ​ടൊ​പ്പം മൂ​ന്ന് ജോ​ലി​ക്കാ​ർ വേ​റെ​യും ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.

എ​ല്ലാ​വ​രും ജോ​ലി​ക്കെ​ത്തി പ​ണി തു​ട​ങ്ങു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. തു​ട​ർ​ന്ന് തി​രു​വാ​ലി​യി​ൽ നി​ന്നെ​​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന വാ​ൾ ക​ട്ട് ചെ​യ്താ​ണ്പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/212551/the-show-wall-was-broken-during-house-work-two-people-were-injured)