---
title: "#MukeshTankappan | മുകേഷ് തങ്കപ്പൻ ചികിത്സാസഹായം കൈമാറി"
english_title: "#MukeshTankappan #handed over the #medical #aid"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/214444/mukeshtankappan-handed-over-the-medical-aid"
published_at: "2024-06-24T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6678ebdd924f8_piravom.jpg"
keywords: []
---

# #MukeshTankappan | മുകേഷ് തങ്കപ്പൻ ചികിത്സാസഹായം കൈമാറി

> **Lead Summary:** **പിറവം :** രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പിറവം നഗരസഭാ മുൻ കൗൺസിലർ മുകേഷ് തങ്കപ്പന്റെ ചികിത്സയ്‌ക്കായി സഹായസമിതി ഇതുവരെ സമാഹരിച്ച 30,57,800 രൂപ നഗരസഭാ അധ്യക്ഷ ജൂലി സാബു, ഉപാധ്യക്ഷൻ കെ പി സലിം തുടങ്ങിയവർ ചേർന്ന് കുടുംബാംഗങ്ങൾക്ക്‌ കൈമാറി.

## Article Content

**പിറവം :** രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പിറവം നഗരസഭാ മുൻ കൗൺസിലർ മുകേഷ് തങ്കപ്പന്റെ ചികിത്സയ്‌ക്കായി സഹായസമിതി ഇതുവരെ സമാഹരിച്ച 30,57,800 രൂപ നഗരസഭാ അധ്യക്ഷ ജൂലി സാബു, ഉപാധ്യക്ഷൻ കെ പി സലിം തുടങ്ങിയവർ ചേർന്ന് കുടുംബാംഗങ്ങൾക്ക്‌ കൈമാറി.

കൺവീനർ രാജു പാണാലിക്കൽ, ട്രഷറർ ഡോ. അജേഷ് മനോഹർ, തോമസ് മല്ലിപ്പുറം, സോമൻ വല്ലയിൽ, പി ഗിരീഷ് കുമാർ, സി എൻ സദാമണി, ബിമൽ ചന്ദ്രൻ, ഏലിയാമ്മ ഫിലിപ്പ്, വത്സല വർഗീസ്, ജോജിമോൻ ചാരുപ്ലാവിൽ തുടങ്ങിയവർ സംസാരിച്ചു.

പിറവം സെന്റ്‌ ജോസഫ് ഹൈസ്കൂൾ സമാഹരിച്ച തുക സമിതി ഭാരവാഹികൾ ഏറ്റുവാങ്ങി. ആലുവ രാജഗിരി ആശുപത്രിയിലുള്ള മുകേഷ് തങ്കപ്പന്റെ ചികിത്സയ്ക്ക് 50 ലക്ഷം രൂപയോളം ചെലവുവരും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/214444/mukeshtankappan-handed-over-the-medical-aid)