---
title: "#accident | സിഗ്‌നല്‍ കാത്തുകിടന്ന കാറിന് പിന്നില്‍ കെഎസ്ആര്‍ടിസി ഇടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരിക്ക് "
english_title: "#Accident after #KSRTC hit #car #waiting for #signal; Three #people were #injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/214352/accident-after-ksrtc-hit-car-waiting-for-signal-three-people-were-injured"
published_at: "2024-06-23T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66782d60e4de8_accident4.jpg"
keywords: []
---

# #accident | സിഗ്‌നല്‍ കാത്തുകിടന്ന കാറിന് പിന്നില്‍ കെഎസ്ആര്‍ടിസി ഇടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരിക്ക് 

> **Lead Summary:** കൊച്ചി: കരയാംപറമ്പില്‍ ദേശീയപാതയില്‍ അപകടം. സിഗ്‌നല്‍ കാത്തുകിടന്ന കാറിനു പിന്നില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.

## Article Content

കൊച്ചി: കരയാംപറമ്പില്‍ ദേശീയപാതയില്‍ അപകടം. സിഗ്‌നല്‍ കാത്തുകിടന്ന കാറിനു പിന്നില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു.

മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഒരു മണിയോടെ കരയാംപറമ്പ് സിഗ്‌നല്‍ ജംഗ്ഷനില്‍ ആയിരുന്നു അപകടം.

തൃശ്ശൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന കാര്‍ സിഗ്‌നലില്‍ നിര്‍ത്തിയതായിരുന്നു. പിന്നിലൂടെ വരികയായിരുന്ന ബസ് കാറില്‍ ഇടിച്ച് കാറിന്റെ പിന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

കാറില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/214352/accident-after-ksrtc-hit-car-waiting-for-signal-three-people-were-injured)