---
title: "#accident | സ്‌കൂട്ടര്‍ ഓട്ടോറിക്ഷയിലിടിച്ച് അപകടം ; അമ്മയും മകനും മരിച്ചു"
english_title: "#Scooter #collided with an #autorickshaw #accident; #Mother and #son are #dead"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/214441/scooter-collided-with-an-autorickshaw-accident-mother-and-son-are-dead"
published_at: "2024-06-24T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6678e7e271104_accident.jpg"
keywords: []
---

# #accident | സ്‌കൂട്ടര്‍ ഓട്ടോറിക്ഷയിലിടിച്ച് അപകടം ; അമ്മയും മകനും മരിച്ചു

> **Lead Summary:** **കൊച്ചി : ** വടക്കന്‍ പറവൂരില്‍ സ്‌കൂട്ടര്‍ ഓട്ടോറിക്ഷയിലിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകനും മരിച്ചു.

## Article Content

**കൊച്ചി : ** വടക്കന്‍ പറവൂരില്‍ സ്‌കൂട്ടര്‍ ഓട്ടോറിക്ഷയിലിടിച്ചുണ്ടായ അപകടത്തിൽ അമ്മയും മകനും മരിച്ചു.

നായരമ്പലം കുടുങ്ങാശ്ശേരി തെക്കേവീട്ടിൽ ക്ലെയ്സന്റെ ഭാര്യ ബിന്ദു (44), മകൻ ആൽവിൻ (12) എന്നിവരാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ക്ലെയ്സനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് അപകടം നടന്നത്.

ചേന്ദമംഗലത്തുള്ള ബന്ധുവിന്റെ വീട്ടീൽപോയി മടങ്ങുന്നതിനിടെ ചെറായി പാടത്ത് വച്ചായിരുന്നു അപകടം. മഴയത്ത് വാഹനത്തിന്റെ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് കരുതുന്നത്. എടവനക്കാട് കെ.പി.എം.എച്ച്. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ആൽവിൻ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/214441/scooter-collided-with-an-autorickshaw-accident-mother-and-son-are-dead)