#cocainecase | ഒന്ന് പൊട്ടിയാൽ മരണം ഉറപ്പ്;വിഴുങ്ങിയത് 200 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ, യുവതിയുടെ വയറ്റിൽ ഇനിയും ബാക്കി

#cocainecase | ഒന്ന് പൊട്ടിയാൽ മരണം ഉറപ്പ്;വിഴുങ്ങിയത് 200 കൊക്കെയ്ൻ കാപ്‌സ്യൂളുകൾ, യുവതിയുടെ വയറ്റിൽ ഇനിയും ബാക്കി
Jun 24, 2024 12:30 PM | By Amaya M K

കൊച്ചി: ( piravomnews.in ) ടാന്‍സാനിയയില്‍നിന്നു കൊച്ചി വിമാനത്താവളത്തിലെത്തിയ ടാന്‍സാനിയന്‍ സ്വദേശി വിഴുങ്ങി എത്തിച്ചത് നൂറ് കൊക്കെയിന്‍ കാപ്സ്യൂളുകള്‍.

ഒപ്പം പിടിയിലായ ആഫ്രിക്കന്‍ വനിതയും നൂറോളം കാപ്സ്യൂളുകള്‍ വിഴുങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് ആരോഗ്യപ്രശ്‌നമുള്ളതിനാല്‍ കാപ്സ്യൂളുകള്‍ പൂര്‍ണമായി പുറത്തെടുക്കാന്‍ വൈകുന്നു.

പുരുഷന്റെ വന്‍കുടലിലും ചെറുകുടലിലുമായി കണ്ടെത്തിയത് രണ്ടു കിലോയോളം തൂക്കം വരുന്ന കാപ്സ്യൂളുകള്‍. ഒരാഴ്ചയെടുത്തു ഇത് പുറത്തെടുക്കാന്‍.

ഇതിലേതെങ്കിലും കാപ്സ്യൂള്‍ പൊട്ടി കൊക്കൈന്‍ ശരീരത്തിനുള്ളിലെത്തിയാല്‍ മരണം ഉറപ്പാണെന്നറിഞ്ഞിട്ടും കോടികളുടെ ലാഭം മോഹിച്ചാണ് ഇവര്‍ 'ഹൈ റിസ്‌ക്' എടുത്തത്.

ടാന്‍സാനിയയില്‍നിന്നുതന്നെ കൊക്കെയിന്‍ വിഴുങ്ങിയ ശേഷമാണ് ഇവര്‍ വിമാനം കയറിയത്. എത്യോപ്യ വഴി ദോഹയിലിറങ്ങിയ ശേഷം കൊച്ചിയിലേക്ക് വിമാനം കയറി.

ഡല്‍ഹി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളില്‍ എത്തുന്ന ആഫ്രിക്കന്‍ സ്വദേശികളെ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് പുറത്തേക്കു വിടുക. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊച്ചിയില്‍ കാര്യമായ പരിശോധനയുണ്ടാകില്ലെന്നാണ് ഇവര്‍ കരുതിയത്.

കേരളത്തിലെ തിരക്കേറിയ വിമാനത്താവളമാണ് കൊച്ചി എന്നതിനാല്‍ സുഗമമായി പുറത്തുകടക്കാം എന്നും ഇവര്‍ കരുതി. എന്നാല്‍, ഡി.ആര്‍.ഐ.ക്ക് ഇവര്‍ വരുന്നതുമായി ബന്ധപ്പെട്ട് രഹസ്യവിവരം ലഭിച്ചിരുന്നു.

ഇവരെ ഡി.ആര്‍.ഐ. സംഘം പിടികൂടിയെങ്കിലും കൊക്കെയിന്‍ വിഴുങ്ങിയത് ഇവര്‍ സമ്മതിച്ചില്ല. ദേഹപരിശോധനയിലും ഒന്നും ലഭിച്ചില്ല. വിദേശ പൗരന്‍മാരായതിനാല്‍ എക്‌സ്റേ പരിശോധന നടത്തണമെങ്കില്‍ മജിസ്ട്രേറ്റിന്റെ അനുമതി വേണം.

അനുമതി വാങ്ങി ഇരുവരുടെയും സി.ടി. സ്‌കാനെടുത്തപ്പോഴാണ് കാപ്സ്യൂളുകള്‍ ഉള്ളില്‍ കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് മജിസ്ട്രേറ്റിനു നല്‍കി കാപ്സ്യൂളുകള്‍ പുറത്തെടുക്കാന്‍ കസ്റ്റഡിയില്‍ വാങ്ങി. ആശുപത്രിയിലെത്തിച്ച് പഴവര്‍ഗങ്ങള്‍ നല്‍കിയാണ് മലത്തിലൂടെ കാപ്സ്യൂളുകള്‍ പുറത്തെടുക്കുന്നത്.

സാധാരണഗതിയില്‍ കാപ്സ്യൂളുകളുടെ എണ്ണം കുറവാണെങ്കില്‍ രണ്ടോ മൂന്നോ ദിവസമേ എടുക്കൂ പുറത്തെത്താന്‍. ആളുകളുടെ ആരോഗ്യസ്ഥിതിയും ഇതില്‍ ബാധകമാകും. നൂറോളം കാപ്സ്യൂളുകളായതിനാല്‍ ടാന്‍സാനിയക്കാരനില്‍നിന്നു പുറത്തെത്താന്‍ ഒരാഴ്ചയെടുത്തു.

ഒപ്പമുള്ള രോഗിയായ വനിതയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കുറേശ്ശെയാണ് പഴവര്‍ഗങ്ങള്‍ നല്‍കുന്നത്. ഇനിയും ഒരു കാപ്സ്യൂള്‍ കൂടി ഇവരില്‍നിന്നു പുറത്തു വരാനുണ്ട്.

#200 #cocaine #capsules #swallowed, #still #left in #woman's #stomach

Next TV

Related Stories
 #arrested | തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടി; യുവതി അറസ്റ്റിൽ

Sep 28, 2024 08:06 PM

#arrested | തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടി; യുവതി അറസ്റ്റിൽ

കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്...

Read More >>
#Pipesburst | പൈപ്പുകൾ പൊട്ടുന്നു; ജലക്ഷാമം തുടരുന്നു

Sep 28, 2024 08:02 PM

#Pipesburst | പൈപ്പുകൾ പൊട്ടുന്നു; ജലക്ഷാമം തുടരുന്നു

പല തവണ ജല അതോറിറ്റി അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. കക്കാട് റോഡിൽ റേഷൻകട ജംക്‌ഷനു സമീപമാണു മറ്റൊരു പ്രധാന ചോർച്ച....

Read More >>
#Actressmolestationcase | നടിയെ പീഡിപ്പിച്ച കേസ്: കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ ചോദ്യം ചെയ്യലിന് ഹാജരായി

Sep 28, 2024 01:08 PM

#Actressmolestationcase | നടിയെ പീഡിപ്പിച്ച കേസ്: കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചിയിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് ഹാജരായത്. ചന്ദ്രശേഖരന് സെഷൻസ് കോടതി നേരത്തെ മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു....

Read More >>
#fire | സോഫ കമ്പനിയിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

Sep 28, 2024 12:55 PM

#fire | സോഫ കമ്പനിയിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

സംഭവ സമയത്ത് കെട്ടിടത്തിനുള്ളിൽ ആളുകൾ ആരും ഉണ്ടായിരുന്നില്ല. വലിയ രീതിയിലുള്ള നാശനഷ്ടം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച്...

Read More >>
#keralatourism | കേരളം ടൂറിസത്തിന്റെ 
ലോകമാതൃക ; കേരള ട്രാവല്‍ 
മാര്‍ട്ട് 2024 
പ്രദര്‍ശനം തുടങ്ങി

Sep 28, 2024 10:42 AM

#keralatourism | കേരളം ടൂറിസത്തിന്റെ 
ലോകമാതൃക ; കേരള ട്രാവല്‍ 
മാര്‍ട്ട് 2024 
പ്രദര്‍ശനം തുടങ്ങി

അതിജീവനത്തിന്റെ പ്രതീകമായി ടൂറിസം മാറിയെന്നതാണ് കാൽനൂറ്റാണ്ടിലെ മാറ്റമെന്ന് സിജിഎച്ച്‌ എർത്ത് സ്ഥാപകനും കെടിഎം സ്ഥാപക പ്രസിഡന്റുമായ ജോസ്...

Read More >>
#arrest | ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

Sep 28, 2024 10:33 AM

#arrest | ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

സ്ഥാപനത്തിൽ 25-ന് ജോലിക്ക് ചേർന്ന ജീവനക്കാരിയെ പൂവാറുള്ള കടകളിലേക്ക് സാധനങ്ങൾ വിൽക്കാനുണ്ട് എന്ന വ്യാജേന കാറിൽ കയറ്റി ഷാപ്പുമുക്ക് ബൈപ്പാസ്...

Read More >>
Top Stories










News Roundup