---
title: "#attack | ആക്രമണത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്: തൃത്താല എസ്‌ഐ"
english_title: "#Survived the #attack by #luck: #Trithala #SI"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/212547/survived-the-attack-by-luck-trithala-si"
published_at: "2024-06-16T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666e8d0b0f432_atttack.jpg"
keywords: []
---

# #attack | ആക്രമണത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്: തൃത്താല എസ്‌ഐ

> **Lead Summary:** പാലക്കാട് : കാര്‍ പരിശോധനയ്ക്കിടെയുണ്ടായ ആക്രമണത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് തൃത്താല എസ്‌ഐ ശശി.

## Article Content

പാലക്കാട് : കാര്‍ പരിശോധനയ്ക്കിടെയുണ്ടായ ആക്രമണത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് തൃത്താല എസ്‌ഐ ശശി.

തൃത്താലയില്‍ വാഹന പരിശോധനയ്ക്കിടെ എസ്‌ഐ ശശിയെ വാഹനം കൊണ്ടിടിക്കുകയായിരുന്നു. അപരിചിത വാഹനം പരിശോധിക്കുന്നതിനിടെ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് എസ്‌ഐ പറഞ്ഞു.   സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ജോലി തടസപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനുമാണ് കേസെടുത്തത്. അതേസമയം, പ്രതി അലന്‍ ഒളിവിലാണെന്നാണ് വിവരം.

ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.  എസ്‌ഐയെ മനപൂര്‍വം വാഹനം ഇടിക്കുകയായിരുന്നുവെന്ന് തൃത്താല സിഐ പറഞ്ഞു. 

ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. വാഹനത്തില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നതെന്നും ദുരൂഹ സാഹചര്യത്തിലാണ് സംഘത്തെ കണ്ടതെന്നും സിഐ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/212547/survived-the-attack-by-luck-trithala-si)