---
title: "#Water | വാട്ടർ അതോറിറ്റി ഓഫീസർമാർ ധർണ നടത്തി"
english_title: "#Water #authority officers #staged #dharna"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/212516/water-authority-officers-staged-dharna"
published_at: "2024-06-16T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666e6f21c9284_march.jpg"
keywords: []
---

# #Water | വാട്ടർ അതോറിറ്റി ഓഫീസർമാർ ധർണ നടത്തി

> **Lead Summary:** **കൊച്ചി :** വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ അസോസിയേഷൻ ഓഫ്‌ കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്‌സിന്റെ നേതൃത്വത്തിൽ മധ്യമേഖലാ ഓഫീസിനുമുന്നിൽ ധർണ നടത്തി.

## Article Content

**കൊച്ചി :** വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ അസോസിയേഷൻ ഓഫ്‌ കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്‌സിന്റെ നേതൃത്വത്തിൽ മധ്യമേഖലാ ഓഫീസിനുമുന്നിൽ ധർണ നടത്തി.

സിഐടിയു ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസ്‌ ഉദ്‌ഘാടനം ചെയ്‌തു. ശമ്പളപരിഷ്‌കരണത്തിലെ അപാകം പരിഹരിക്കുക, ജൽജീവൻ പദ്ധതിയിലെ അപാകം പരിഹരിക്കുക, ജീവനക്കാരുടെ ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ ധർണ നടത്തിയത്‌.

സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ടി തുളസീധരൻ അധ്യക്ഷനായി. ആർ പ്രകാശ്‌ ചന്ദ്രൻ, എസ്‌ രഞ്‌ജീവ്‌, എ ഷിഹാബുദീൻ, സി എം സഹീർ, പി ശശിധരൻനായർ, കെ ജെ സുനിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/212516/water-authority-officers-staged-dharna)