#arrest | അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്ത് കേസില്‍ മുഖ്യകണ്ണിയെ പിടികൂടി

#arrest | അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്ത് കേസില്‍ മുഖ്യകണ്ണിയെ പിടികൂടി
Jun 1, 2024 12:44 PM | By Amaya M K

കൊച്ചി: (piravomnews.in) അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്ത് കേസില്‍ മുഖ്യകണ്ണിയെ പിടികൂടി പ്രത്യേക അന്വേഷണ സംഘം. 

ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണിയെയാണ് പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദില്‍ നിന്നും പിടികൂടിയത്. ഹൈദരാബാദ് സ്വദേശിയായ ഇയാളെക്കുറിച്ച് കേസിലെ മുഖ്യപ്രതിയായ സാബിത്ത് നാസര്‍ മൊഴി നല്‍കിയിരുന്നു.

തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിലെത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ കേരളത്തില്‍ കൊണ്ടുവന്ന് അറസ്റ്റ് ഉള്‍പ്പെടെ രേഖപ്പെടുത്തി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

കഴിഞ്ഞ ദിവസമാണ് പ്രതിയെ തേടി പൊലീസ് അന്വേഷണം സംഘം ഹൈജരാബാദിലെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജ്യാന്തര കടത്ത് സംഘത്തെക്കുറിച്ച് നിര്‍ണായക വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

ഒന്നാം പ്രതി സബിത്ത് നാസർ അവയവ കടത്ത് സംഘവുമായി ആദ്യം ബന്ധം സ്ഥാപിക്കുന്നത് ഹൈദരാബാദിൽ വെച്ചാണെന്നാണ് കണ്ടെത്തിയിരുന്നത്.

അതേസമയം, കേസിലെ നാലാം പ്രതി ആലുവ സ്വദേശി മധു ഇറാനിലാണ്. ഇയാളെ നാട്ടിലെത്തിക്കാൻ ബ്ലു കോർണർ നോട്ടീസ് ഇറക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും ഹൈദരാബാദ് സ്വദേശിയില്‍ നിന്നും തേടാനാണ് നീക്കം. അവയവ കടത്തിൽ ഇരയായ പാലക്കാട്‌ സ്വദേശി ഷബീറിനെ തമിഴ്നാട്ടിൽ നിന്നും കണ്ടെത്താൻ ആയിട്ടില്ല. ഇയാളുടെ ആരോഗ്യ സ്ഥിതി ആശങ്കയിൽ എന്നാണ് വിവരം.

ശാസ്ത്രക്രിയക്ക് ശേഷം ഇയാൾ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. പൊലീസ് എത്തുന്നത് അറിഞ്ഞതോടെ ഇയാൾ തമിഴ്നാട്ടിലെ താമസ സ്ഥലം മാറ്റിയിരുന്നു. തെരച്ചിൽ തുടരുന്നത് ഇയാളുടെ ആരോഗ്യ സ്ഥിതിയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

Main man #arrested in #human #trafficking case for #organ #trade

Next TV

Related Stories
#attack | സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുളള തർക്കത്തിൽ ഡ്രൈവർക്ക് ക്രൂര മർദ്ദനം

Jun 20, 2024 09:57 AM

#attack | സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുളള തർക്കത്തിൽ ഡ്രൈവർക്ക് ക്രൂര മർദ്ദനം

എറണാകുളം എടത്തല സ്വദേശി മൻസൂറിനാണ് ക്രൂര മർദ്ദനം. എറണാകുളം എടത്തല സ്വദേശി മൻസൂറിനാണ് ക്രൂര...

Read More >>
 #accident | പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം

Jun 20, 2024 09:49 AM

#accident | പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം

അപകടത്തില്‍ ജീപ്പിലുണ്ടായിരുന്ന എസ്ഐയ്ക്കും വാഹനമോടിച്ച സിപിഒയ്ക്കും പരിക്കേറ്റു. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ എസ്ഐ ശിവദാസൻ, സിപിഒ ഷെമീര്‍...

Read More >>
#earthquake |നിറയെ വെള്ളമുണ്ടായിരുന്ന കിണർ പെട്ടെന്ന് വറ്റി, മഴ പെയ്ത വെള്ളം പോലുമില്ല; ഭൂചലനത്തിന് ശേഷമെന്ന് നാട്ടുകാർ

Jun 20, 2024 09:45 AM

#earthquake |നിറയെ വെള്ളമുണ്ടായിരുന്ന കിണർ പെട്ടെന്ന് വറ്റി, മഴ പെയ്ത വെള്ളം പോലുമില്ല; ഭൂചലനത്തിന് ശേഷമെന്ന് നാട്ടുകാർ

കിണർ വറ്റിയ വിവരം കേട്ടറിഞ്ഞതോടെ അത് നേരിട്ടു കാണാൻ നിരവധി പേരാണ് എത്തുന്നത്. അധികൃതരെയും...

Read More >>
#snake | കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി

Jun 20, 2024 09:37 AM

#snake | കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി

2 മീറ്ററോളം നീളമുള്ള വർണ്ണ പാമ്പിനെയാണ് കോടതി ഹാളിൽ നിന്ന് പിടികൂടിയത്. വർണ്ണ പാമ്പ്, പറക്കും പാമ്പ് എന്നി പേരിൽ അറിയുന്ന പാമ്പിനെ ആണ്‌...

Read More >>
#rain | കനത്ത മഴയിൽ വീട് തകർന്നു

Jun 20, 2024 09:26 AM

#rain | കനത്ത മഴയിൽ വീട് തകർന്നു

സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും നിർമാണം ആരംഭിക്കാനായിട്ടില്ല. കൂലിവേല ചെയ്ത് ജീവിക്കുന്ന ഹരിക്ക് പുതിയ കിടപ്പാടം...

Read More >>
#hotel | പറവൂരിലെ ഹോട്ടലുകളിൽനിന്ന് 
പഴകിയ ഭക്ഷണം പിടിച്ചെടുത്തു

Jun 20, 2024 09:23 AM

#hotel | പറവൂരിലെ ഹോട്ടലുകളിൽനിന്ന് 
പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ആരോഗ്യവിഭാഗം ഹോട്ടലുകളിൽ പരിശോധനയ്ക്ക് ഇറങ്ങുമ്പോൾത്തന്നെ ഹോട്ടലുകൾക്ക് മുന്നറിയിപ്പുപോകുന്നതായും...

Read More >>
Top Stories