#arrest | വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

#arrest | വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
Jun 19, 2024 07:40 PM | By Amaya M K

കൊല്ലം : (piravomnews.in) അഞ്ചലില്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പത്തനാപുരം പുന്നല സ്വദേശി രഞ്ജിത്, കടയ്ക്കാമണ്‍ സ്വദേശി ഷൈജു എന്നിവരാണ് പിടിയിലായത്.

മറ്റൊരു മോഷണ കേസിൽ പിടികൂടിയപ്പോഴാണ് അഞ്ചലിൽ നിന്ന് ബൈക്ക് മോഷ്ടിച്ചതും ഇവരാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ മാസം 19 നാണ് അഞ്ചൽ കൊച്ചു കുരുവിക്കോണത്ത് വീടിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയത്.

ഉടമയുടെ പരാതിയില്‍ കേസെടുത്ത അഞ്ചല്‍ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.

ഇതിനിടയാണ് രഞ്ജിത്തും, ഷൈജുവും കഴിഞ്ഞ ദിവസം മറ്റൊരു മോഷണ കേസിൽ പുനലൂർ പൊലീസിന്‍റെ പിടിയിലായത്. ചോദ്യം ചെയ്യലിൽ അഞ്ചലിലെ ബൈക്ക് മോഷണത്തിന് പിന്നിലും ഇവരാണെന്ന് പൊലീസ് കണ്ടെത്തി.

റിമാൻഡിലായ പ്രതികളെ അഞ്ചല്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും പത്തനാപുരത്തെ ഒരു വീട്ടില്‍ നിന്ന് നമ്പര്‍ മാറ്റി ഒളിപ്പിച്ച നിലയില്‍ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്.

Two #people were #arrested in the #case of #stealing a #bike #parked in the #backyard

Next TV

Related Stories
#heavywind | കനത്ത കാറ്റിൽ ഓട്ടോറിക്ഷ പാടത്തേക്കു മറിഞ്ഞു;നിയന്ത്രണം വിട്ട് ബൈക്കുകളും

Jun 27, 2024 11:12 AM

#heavywind | കനത്ത കാറ്റിൽ ഓട്ടോറിക്ഷ പാടത്തേക്കു മറിഞ്ഞു;നിയന്ത്രണം വിട്ട് ബൈക്കുകളും

രണ്ടാം കലുങ്കിനു സമീപം റെജിയുടെ വീടിനു മുകളിലേക്ക് പരസ്യ ബോര്‍ഡ് വീണ് നാശനഷ്ടം ഉണ്ടായി. കാറ്റിൽ വീടുകളുടെയും സ്ഥാപനങ്ങളുടെയും ഷീറ്റ് മേല്‍ക്കൂര,...

Read More >>
#coins | നാല് വയസ്സുകാരി അബദ്ധത്തിൽ വിഴുങ്ങിയത് രണ്ട് നാണയങ്ങൾ

Jun 27, 2024 11:02 AM

#coins | നാല് വയസ്സുകാരി അബദ്ധത്തിൽ വിഴുങ്ങിയത് രണ്ട് നാണയങ്ങൾ

വീട്ടിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടി നാണയങ്ങൾ അബ ദ്ധത്തിൽ...

Read More >>
#theft | വീടുകൾ കുത്തി തുറന്ന് മോഷണം നടത്തിയ പ്രതികളെ പിടികൂടി

Jun 27, 2024 10:47 AM

#theft | വീടുകൾ കുത്തി തുറന്ന് മോഷണം നടത്തിയ പ്രതികളെ പിടികൂടി

വീട്ടിൽ സ്ഥാപിച്ച പത്തിലേറെ സിസി ടിവി ക്യാമറകളിലും മുഖം മറച്ച പ്രതികളുടെ ദൃശ്യങ്ങൾ ക്യാമറയിൽ...

Read More >>
#roadaccident | അപകടമുണ്ടാക്കിയ റോഡിലെ കുഴിയിൽ എല്ല് പൊട്ടിയ കൈയ്യുമായി പ്രതിഷേധിച്ച് ദമ്പതികൾ

Jun 27, 2024 10:36 AM

#roadaccident | അപകടമുണ്ടാക്കിയ റോഡിലെ കുഴിയിൽ എല്ല് പൊട്ടിയ കൈയ്യുമായി പ്രതിഷേധിച്ച് ദമ്പതികൾ

സുനിതയുടെ കൈപ്പത്തിയോട് ചേർന്ന് എല്ലിന് പൊട്ടലുണ്ട്.പരിക്ക് വക വെക്കാതെ പിറ്റേന്ന് തന്നെ അപകടത്തിൽപ്പെട്ട ദമ്പതികൾ...

Read More >>
#murder | സഹോദരനെ കുത്തിക്കൊലപ്പെടുത്തി, സഹോദര ഭാര്യയെ കൊല്ലാൻ ശ്രമം: പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

Jun 27, 2024 10:30 AM

#murder | സഹോദരനെ കുത്തിക്കൊലപ്പെടുത്തി, സഹോദര ഭാര്യയെ കൊല്ലാൻ ശ്രമം: പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

ബഹളം കേട്ട് മറ്റു ബന്ധുക്കൾ എത്തുമ്പോഴേക്കും പ്രഭാകരൻ മരിച്ചിരുന്നു. ഇരുവരുടേയും അമ്മയും സഹോദരിയും സഹോദരിയുടെ നാലു വയസുകാരി മകളും 17 വർഷം മുമ്പ്...

Read More >>
#Cruiseboattrip | വാർധക്യം മാറ്റിവച്ച്‌ അവർ കടൽപ്പരപ്പിൽ 
ആടിത്തിമർത്തു

Jun 27, 2024 10:17 AM

#Cruiseboattrip | വാർധക്യം മാറ്റിവച്ച്‌ അവർ കടൽപ്പരപ്പിൽ 
ആടിത്തിമർത്തു

ഒരോരുത്തരായി ബോട്ടിലേക്ക്‌ ചുവടുവച്ചതിനുപിന്നാലെ 11.30ന്‌ സൗഹാർദ കടൽയാത്രയ്ക്ക്‌ തുടക്കമായി. മടിച്ചുനിന്നവരിൽ പലരും പാട്ടുപാടാനും...

Read More >>
Top Stories