#earthquake |നിറയെ വെള്ളമുണ്ടായിരുന്ന കിണർ പെട്ടെന്ന് വറ്റി, മഴ പെയ്ത വെള്ളം പോലുമില്ല; ഭൂചലനത്തിന് ശേഷമെന്ന് നാട്ടുകാർ

#earthquake |നിറയെ വെള്ളമുണ്ടായിരുന്ന കിണർ പെട്ടെന്ന് വറ്റി, മഴ പെയ്ത വെള്ളം പോലുമില്ല; ഭൂചലനത്തിന് ശേഷമെന്ന് നാട്ടുകാർ
Jun 20, 2024 09:45 AM | By Amaya M K

പാലക്കാട്: (piravomnews.in) ചാലിശ്ശേരിയിൽ ഭൂചലനത്തിന് പിന്നാലെ കിണർ വറ്റി വരണ്ടു. ചാലിശ്ശേരി പെരുമണ്ണൂരിലെ പൊന്നത്ത് വളപ്പിൽ കുഞ്ഞാന്റെ വീട്ടിലെ 70 വർഷം പഴക്കമുള്ള കിണറാണ് വറ്റി വരണ്ടത്. അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച കിണറ്റിലെ മോട്ടോർ ഓൺ ആക്കിയിട്ടും വെള്ളം ലഭിച്ചില്ല. തുടർന്ന് മോട്ടോർ നന്നാക്കാൻ ആളെ വിളിച്ചു. പിന്നീടാണ് വീട്ടുകാര് കിണറിലേക്ക് നോക്കിയത്.

നിറയെ വെള്ളമുണ്ടായിരുന്ന കിണർ പൂർണമായും വറ്റിവരണ്ട നിലയിലായിരുന്നു. കഴിഞ്ഞ ദിവസം മഴ പെയ്ത് വെള്ളം നിറഞ്ഞെങ്കിലും പിന്നീട് അതും ഇറങ്ങിപ്പോയ അവസ്ഥയാണ്.

ശനി, ഞായർ ദിവസങ്ങളിൽ പ്രദേശത്ത് ഭൂചലനമുണ്ടായിരുന്നു. ഇതിന് ശേഷമാണ് കിണറിൽ നിന്നും വെള്ളം പൂർണ്ണമായും താഴ്ന്നു പോയതെന്നാണ് നാട്ടുകാരും പറയുന്നത്. അതേസമയം ഇത്തരമൊരു അത്ഭുതപ്രതിഭാസത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് തൃശൂർ പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഏതാനും ദിവസം മുമ്പ് അനുഭവപ്പെട്ടത്.

കിണർ വറ്റിയ വിവരം കേട്ടറിഞ്ഞതോടെ അത് നേരിട്ടു കാണാൻ നിരവധി പേരാണ് എത്തുന്നത്. അധികൃതരെയും വിവരമറിയിച്ചിട്ടുണ്ട്.

The well, which was full of #water, #suddenly #dried #up, and #there was no water even #from the #rain; The #locals #said that after the earthquake

Next TV

Related Stories
#keralatourism | കേരളം ടൂറിസത്തിന്റെ 
ലോകമാതൃക ; കേരള ട്രാവല്‍ 
മാര്‍ട്ട് 2024 
പ്രദര്‍ശനം തുടങ്ങി

Sep 28, 2024 10:42 AM

#keralatourism | കേരളം ടൂറിസത്തിന്റെ 
ലോകമാതൃക ; കേരള ട്രാവല്‍ 
മാര്‍ട്ട് 2024 
പ്രദര്‍ശനം തുടങ്ങി

അതിജീവനത്തിന്റെ പ്രതീകമായി ടൂറിസം മാറിയെന്നതാണ് കാൽനൂറ്റാണ്ടിലെ മാറ്റമെന്ന് സിജിഎച്ച്‌ എർത്ത് സ്ഥാപകനും കെടിഎം സ്ഥാപക പ്രസിഡന്റുമായ ജോസ്...

Read More >>
#arrest | ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

Sep 28, 2024 10:33 AM

#arrest | ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

സ്ഥാപനത്തിൽ 25-ന് ജോലിക്ക് ചേർന്ന ജീവനക്കാരിയെ പൂവാറുള്ള കടകളിലേക്ക് സാധനങ്ങൾ വിൽക്കാനുണ്ട് എന്ന വ്യാജേന കാറിൽ കയറ്റി ഷാപ്പുമുക്ക് ബൈപ്പാസ്...

Read More >>
#stabbed | ഭാരത് മാതാ കോളേജിന് സമീപം സംഘര്‍ഷം; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

Sep 28, 2024 10:27 AM

#stabbed | ഭാരത് മാതാ കോളേജിന് സമീപം സംഘര്‍ഷം; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

വാക്കേറ്റത്തിനിടെ ഇക്രു എന്ന ആള്‍ ഇജോയുടെ മുതുകില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍...

Read More >>
#HaritakarmaSena | പിറവം നഗരസഭയിലെ ഹരിതകര്‍മ്മ സേന ഹൈടെക്കായി

Sep 28, 2024 10:14 AM

#HaritakarmaSena | പിറവം നഗരസഭയിലെ ഹരിതകര്‍മ്മ സേന ഹൈടെക്കായി

ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ ക്യു ആർ കോഡ് മുഖേനയും, എസ്.എം.എസ്. വഴി ലഭിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്തിയും ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്,...

Read More >>
വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി, ഭാര്യ വെന്ത് മരിച്ചു , കുട്ടിക്കളുടെ നില ഗുരുതരം

Sep 28, 2024 09:33 AM

വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി, ഭാര്യ വെന്ത് മരിച്ചു , കുട്ടിക്കളുടെ നില ഗുരുതരം

തീ ആളിക്കത്തി വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്...

Read More >>
 #selfie | മാലാഖച്ചിറകിൽ സെൽഫിയെടുക്കാം

Sep 28, 2024 05:37 AM

#selfie | മാലാഖച്ചിറകിൽ സെൽഫിയെടുക്കാം

ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയും എച്ച്സിഎൽ ഫൗണ്ടേഷനും സന്നദ്ധസംഘടനയായ...

Read More >>
Top Stories