---
title: "#accident |കാർ നിയന്ത്രണം വിട്ട് സൂപ്പർമാർക്കറ്റിലേക്ക് ഇടിച്ചു കയറി"
english_title: "The #car #went out of #control and #crashed into the #supermarket"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/213262/the-car-went-out-of-control-and-crashed-into-the-supermarket"
published_at: "2024-06-19T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672e47404de1_accident.jpg"
keywords: []
---

# #accident |കാർ നിയന്ത്രണം വിട്ട് സൂപ്പർമാർക്കറ്റിലേക്ക് ഇടിച്ചു കയറി

> **Lead Summary:** **എറണാകുളം: ** കാക്കനാട് അത്താണിയിൽ സൂപ്പർമാർക്കറ്റിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി.

## Article Content

**എറണാകുളം: ** കാക്കനാട് അത്താണിയിൽ സൂപ്പർമാർക്കറ്റിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി.

ഒരു പെൺകുട്ടിയടക്കം മൂന്നുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ​ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.

കാക്കനാട് സ്വദേശിയാണ് കാർ ഓടിച്ചിരുന്നത്. ഇയാളുടെ രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് കാർ നിയന്ത്രണംവിട്ടതെന്നാണ് പൊലീസ് പറയുന്നത്.

ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/213262/the-car-went-out-of-control-and-crashed-into-the-supermarket)