---
title: "#snake | കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി"
english_title: "The #snake was #caught from the #court #hall"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/213368/the-snake-was-caught-from-the-court-hall"
published_at: "2024-06-20T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673ac161d5c5_snake.jpg"
keywords: []
---

# #snake | കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി

> **Lead Summary:** **തിരുവനന്തപുരം : ** നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടത്.

## Article Content

**തിരുവനന്തപുരം : ** നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടത്.

എംഎസിടി ജഡ്ജ് കവിതാ ഗംഗാധരൻ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവറെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. 

2 മീറ്ററോളം നീളമുള്ള വർണ്ണ പാമ്പിനെയാണ് കോടതി ഹാളിൽ നിന്ന് പിടികൂടിയത്. വർണ്ണ പാമ്പ്, പറക്കും പാമ്പ് എന്നി പേരിൽ അറിയുന്ന പാമ്പിനെ ആണ്‌ കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/213368/the-snake-was-caught-from-the-court-hall)