#attack | സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുളള തർക്കത്തിൽ ഡ്രൈവർക്ക് ക്രൂര മർദ്ദനം

#attack | സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുളള തർക്കത്തിൽ ഡ്രൈവർക്ക് ക്രൂര മർദ്ദനം
Jun 20, 2024 09:57 AM | By Amaya M K

കൊച്ചി: (piravomnews.in) സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഡ്രൈവർക്ക് ക്രൂര മർദ്ദനം.

എറണാകുളം എടത്തല സ്വദേശി മൻസൂറിനാണ് ക്രൂര മർദ്ദനം. എറണാകുളം എടത്തല സ്വദേശി മൻസൂറിനാണ് ക്രൂര മർദ്ദനമേറ്റത്.

ജൂൺ അഞ്ചിനായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങൾ അടക്കമുളള തെളിവുകൾ ഹാ​​ജരാക്കി പരാതിയായി നൽകിയിട്ടും പൊലീസ് പ്രതികളെ പിടികൂടുന്നില്ലെന്നാണ് ആരോപണം. എന്നാൽ പ്രതികൾ ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം.

പൂക്കാട്ടുപടി - മട്ടാഞ്ചേരി റൂട്ടിലാണ് മൻസൂർ ബസ് ഓടിക്കുന്നത്. ആലുവ-തൊപ്പുംപടി റൂട്ടിലെ ആൻസായ് ബസിന്റെ ഓണർ ഹാൻസന്റെ നേതൃത്വത്തിലുള്ള 14 പേർ ചേർന്ന് അതിക്രൂരമായി മർദ്ദിച്ചെന്നാണ് മൻസൂറിന്റെ പരാതി.

ജൂൺ അഞ്ചിന് രാത്രി പത്തരക്ക് പൂക്കാട്ടുപടി ജംഗ്ഷനിൽ വെച്ചായിരുന്നു തർക്കം നടക്കുന്നത്. ഇരുമ്പ് വടികൾ ഉപയോഗിച്ച് മൻസൂറിന്റെ തലയിലടക്കം മാരകമായി പരിക്കേൽപ്പിച്ചു.

കേസ് കൊടുത്താൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതി പറയുന്നുണ്ട്. പ്രതികളുടെ വിവരങ്ങളും സിസി ടിവി ദൃശ്യങ്ങളടക്കമാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

ഇതിന് മുമ്പും തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ​ഗുരുതരമായിരുന്നില്ല എന്നാണ് പരാതിക്കാരനായ മൻസൂർ പറയുന്നത്. ആൻസായ് ബസിലെ ജീവനക്കാർ മറ്റുളളവരോടും ഇത്തരത്തിൽ പെരുമാറിയിട്ടുണ്ടെന്നും മൻസൂർ പറഞ്ഞു.

പ്രതികളുടെ വീടുകളിൽ അടക്കം റെയിഡ് നടത്തിയെന്നും മുഴുവൻ പേരും ഒളിവിൽ ആണെന്നുമാണ് എടത്തല പൊലീസിന്റെ പ്രതികരണം. സ്വകാര്യ ബസുകളുടെ മത്സരയോട്ടവും സമയത്തെ ചൊല്ലിയുള്ള ജീവനക്കാരുടെ തർക്കങ്ങളും സംഘർഷങ്ങളും കൊച്ചിയിൽ നിത്യ സംഭവമാവുകയാണ്.


#Driver #brutally #beaten up in #dispute between #private bus #employees

Next TV

Related Stories
#keralatourism | കേരളം ടൂറിസത്തിന്റെ 
ലോകമാതൃക ; കേരള ട്രാവല്‍ 
മാര്‍ട്ട് 2024 
പ്രദര്‍ശനം തുടങ്ങി

Sep 28, 2024 10:42 AM

#keralatourism | കേരളം ടൂറിസത്തിന്റെ 
ലോകമാതൃക ; കേരള ട്രാവല്‍ 
മാര്‍ട്ട് 2024 
പ്രദര്‍ശനം തുടങ്ങി

അതിജീവനത്തിന്റെ പ്രതീകമായി ടൂറിസം മാറിയെന്നതാണ് കാൽനൂറ്റാണ്ടിലെ മാറ്റമെന്ന് സിജിഎച്ച്‌ എർത്ത് സ്ഥാപകനും കെടിഎം സ്ഥാപക പ്രസിഡന്റുമായ ജോസ്...

Read More >>
#arrest | ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

Sep 28, 2024 10:33 AM

#arrest | ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

സ്ഥാപനത്തിൽ 25-ന് ജോലിക്ക് ചേർന്ന ജീവനക്കാരിയെ പൂവാറുള്ള കടകളിലേക്ക് സാധനങ്ങൾ വിൽക്കാനുണ്ട് എന്ന വ്യാജേന കാറിൽ കയറ്റി ഷാപ്പുമുക്ക് ബൈപ്പാസ്...

Read More >>
#stabbed | ഭാരത് മാതാ കോളേജിന് സമീപം സംഘര്‍ഷം; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

Sep 28, 2024 10:27 AM

#stabbed | ഭാരത് മാതാ കോളേജിന് സമീപം സംഘര്‍ഷം; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

വാക്കേറ്റത്തിനിടെ ഇക്രു എന്ന ആള്‍ ഇജോയുടെ മുതുകില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍...

Read More >>
#HaritakarmaSena | പിറവം നഗരസഭയിലെ ഹരിതകര്‍മ്മ സേന ഹൈടെക്കായി

Sep 28, 2024 10:14 AM

#HaritakarmaSena | പിറവം നഗരസഭയിലെ ഹരിതകര്‍മ്മ സേന ഹൈടെക്കായി

ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ ക്യു ആർ കോഡ് മുഖേനയും, എസ്.എം.എസ്. വഴി ലഭിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്തിയും ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്,...

Read More >>
വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി, ഭാര്യ വെന്ത് മരിച്ചു , കുട്ടിക്കളുടെ നില ഗുരുതരം

Sep 28, 2024 09:33 AM

വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി, ഭാര്യ വെന്ത് മരിച്ചു , കുട്ടിക്കളുടെ നില ഗുരുതരം

തീ ആളിക്കത്തി വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്...

Read More >>
 #selfie | മാലാഖച്ചിറകിൽ സെൽഫിയെടുക്കാം

Sep 28, 2024 05:37 AM

#selfie | മാലാഖച്ചിറകിൽ സെൽഫിയെടുക്കാം

ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയും എച്ച്സിഎൽ ഫൗണ്ടേഷനും സന്നദ്ധസംഘടനയായ...

Read More >>
Top Stories