#rain | കനത്ത മഴയിൽ വീട് തകർന്നു

#rain | കനത്ത മഴയിൽ വീട് തകർന്നു
Jun 20, 2024 09:26 AM | By Amaya M K

പറവൂർ : (piravomnews.in) ചിറ്റാറ്റുകര പഞ്ചായത്ത് 10–-ാംവാർഡിൽ ചേപ്പുള്ളിൽ ഹരിയുടെ വീട് കനത്ത മഴയിൽ തകർന്നു. ബുധൻ രാവിലെ ആറിനാണ് സംഭവം.

50 വർഷത്തോളം പഴക്കമുള്ള വീടിന്‌ പ്രളയത്തിൽ ഏറെ നാശനഷ്ടം സംഭവിച്ചിരുന്നു. മേൽക്കൂര നിലംപൊത്തി. ഹരിയും ഭാര്യ മിനിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മേൽക്കൂര ഞെരിയുന്ന ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയതിനാൽ ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും നിർമാണം ആരംഭിക്കാനായിട്ടില്ല. കൂലിവേല ചെയ്ത് ജീവിക്കുന്ന ഹരിക്ക് പുതിയ കിടപ്പാടം ഒരുക്കാൻ മറ്റു മാർഗങ്ങളില്ല. പുതിയ വീട് സർക്കാർ സഹായത്തോടെ നിർമിച്ചുനൽകണമെന്ന് സിപിഐ എം ലോക്കൽ സെക്രട്ടറി ടി എസ് രാജൻ ആവശ്യപ്പെട്ടു.

പഞ്ചായത്ത് പ്രസിഡന്റ്‌ ശാന്തിനി ഗോപകുമാർ, വൈസ് പ്രസിഡന്റ്‌ പി പി അരൂഷ്, ജില്ലാപഞ്ചായത്ത്‌ അംഗം എ എസ് അനിൽകുമാർ, കെ എസ് മഞ്ജുഷ, പി വി മണി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

The #house #collapsed due to #heavy #rain

Next TV

Related Stories
#keralatourism | കേരളം ടൂറിസത്തിന്റെ 
ലോകമാതൃക ; കേരള ട്രാവല്‍ 
മാര്‍ട്ട് 2024 
പ്രദര്‍ശനം തുടങ്ങി

Sep 28, 2024 10:42 AM

#keralatourism | കേരളം ടൂറിസത്തിന്റെ 
ലോകമാതൃക ; കേരള ട്രാവല്‍ 
മാര്‍ട്ട് 2024 
പ്രദര്‍ശനം തുടങ്ങി

അതിജീവനത്തിന്റെ പ്രതീകമായി ടൂറിസം മാറിയെന്നതാണ് കാൽനൂറ്റാണ്ടിലെ മാറ്റമെന്ന് സിജിഎച്ച്‌ എർത്ത് സ്ഥാപകനും കെടിഎം സ്ഥാപക പ്രസിഡന്റുമായ ജോസ്...

Read More >>
#arrest | ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

Sep 28, 2024 10:33 AM

#arrest | ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

സ്ഥാപനത്തിൽ 25-ന് ജോലിക്ക് ചേർന്ന ജീവനക്കാരിയെ പൂവാറുള്ള കടകളിലേക്ക് സാധനങ്ങൾ വിൽക്കാനുണ്ട് എന്ന വ്യാജേന കാറിൽ കയറ്റി ഷാപ്പുമുക്ക് ബൈപ്പാസ്...

Read More >>
#stabbed | ഭാരത് മാതാ കോളേജിന് സമീപം സംഘര്‍ഷം; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

Sep 28, 2024 10:27 AM

#stabbed | ഭാരത് മാതാ കോളേജിന് സമീപം സംഘര്‍ഷം; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

വാക്കേറ്റത്തിനിടെ ഇക്രു എന്ന ആള്‍ ഇജോയുടെ മുതുകില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍...

Read More >>
#HaritakarmaSena | പിറവം നഗരസഭയിലെ ഹരിതകര്‍മ്മ സേന ഹൈടെക്കായി

Sep 28, 2024 10:14 AM

#HaritakarmaSena | പിറവം നഗരസഭയിലെ ഹരിതകര്‍മ്മ സേന ഹൈടെക്കായി

ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ ക്യു ആർ കോഡ് മുഖേനയും, എസ്.എം.എസ്. വഴി ലഭിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്തിയും ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്,...

Read More >>
വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി, ഭാര്യ വെന്ത് മരിച്ചു , കുട്ടിക്കളുടെ നില ഗുരുതരം

Sep 28, 2024 09:33 AM

വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി, ഭാര്യ വെന്ത് മരിച്ചു , കുട്ടിക്കളുടെ നില ഗുരുതരം

തീ ആളിക്കത്തി വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്...

Read More >>
 #selfie | മാലാഖച്ചിറകിൽ സെൽഫിയെടുക്കാം

Sep 28, 2024 05:37 AM

#selfie | മാലാഖച്ചിറകിൽ സെൽഫിയെടുക്കാം

ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയും എച്ച്സിഎൽ ഫൗണ്ടേഷനും സന്നദ്ധസംഘടനയായ...

Read More >>
Top Stories