---
title: "#accident | സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ടയേർഡ് എസ് ഐ മരിച്ചു"
english_title: "#Retired #SI, a #scooter #passenger, #died after being hit by a #private #bus"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/207699/retired-si-a-scooter-passenger-died-after-being-hit-by-a-private-bus"
published_at: "2024-05-26T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6652f0347b573_accident.jpg"
keywords: []
---

# #accident | സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ടയേർഡ് എസ് ഐ മരിച്ചു

> **Lead Summary:** **തൃശ്ശൂർ:** കൊടുങ്ങല്ലൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ടയേർഡ് എസ് ഐ മരിച്ചു.

## Article Content

**തൃശ്ശൂർ:** കൊടുങ്ങല്ലൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ടയേർഡ് എസ് ഐ മരിച്ചു.

കൊടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം സ്വദേശി ശ്രീകുമാറാണ് മരിച്ചത്. ദേശീയപാത 66 ൽ കോതപറമ്പ് സെൻ്ററിന് സമീപം ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടമുണ്ടായത്. കൊടുങ്ങല്ലൂർ - ഗുരുവായൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന നാലുമാക്കൽ ബസാണ് അപകടത്തിനിടയാക്കിയത്.

വടക്കുഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ പിറകെ വന്ന ബസ്സിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ശ്രീകുമാർ മരിച്ചു. ഫസ്റ്റ്കെയർ ആംബുലൻസ് പ്രവർത്തകർ മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെത്തിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/207699/retired-si-a-scooter-passenger-died-after-being-hit-by-a-private-bus)